Connect with us

ചിന്നു തന്നെ എനിക്കൊരു ബേബിയാണ്… അവള്‍ക്കൊരു ബേബി എന്ന് പറയുമ്പോള്‍ എനിക്കങ്ങ് ചിന്തിക്കാന്‍ പറ്റുന്നില്ല; പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് ശില്‍പ ബാല

Malayalam

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ശിൽപ ബാല. എന്നാൽ ഇപ്പോൾ അടിപൊളി അമ്മ, കിടിലം ഭാര്യ, പ്രിയപ്പെട്ട വ്ലോ​ഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ്. മകൾക്കൊപ്പമാണ് ശിൽപ ബാല ഏറെയും വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ശിൽപയുടെ മകൾ തക്കിട്ടുവിനും നിരവധി ആരാധകരുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് ശിൽപയ്ക്ക്.

ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ശില്‍പ. അനിയത്തിയുടെ സീമന്തം ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ശില്‍പ സന്തോഷം പങ്കുവെച്ചത്. ചിന്നു തന്നെ എനിക്കൊരു ബേബിയാണ്. അവള്‍ക്കൊരു ബേബി എന്ന് പറയുമ്പോള്‍ എനിക്കങ്ങ് ചിന്തിക്കാന്‍ പറ്റുന്നില്ല. ആ ബേബിയെ ഞാന്‍ എന്ത് വിളിക്കുമെന്നായിരുന്നു ശില്‍പ ചോദിച്ചത്.

പട്ടുസാരിയും ചേരുന്ന ആഭരണങ്ങളുമൊക്കെയിട്ട് അതീവ സുന്ദരിയായിരിക്കുകയാണ് ശ്വേത. പ്രിയപ്പെട്ടവരെല്ലാം ശ്വേതയെ ചേര്‍ത്തുപിടിച്ച് സ്‌നേഹം അറിയിച്ചിരുന്നു. നിറവയറില്‍ കൈവെച്ച് ശ്വേതയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു. ഞങ്ങള്‍ക്കിന്ന് ഏറെ സ്‌പെഷലായൊരു ദിവസമാണ്. നമ്മുടെ കുടുംബം വലുതാവുകയാണ്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരികയാണെന്ന് പറഞ്ഞായിരുന്നു ശ്വേതയെ ശില്‍പ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

ഞങ്ങളെല്ലാം കുഞ്ഞിനെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ്. വാവയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. എല്ലാം നിനക്കായി ഒരുക്കി കഴിഞ്ഞു കുഞ്ഞേയെന്നായിരുന്നു നേരത്തെ ശില്‍പ ബാല കുറിച്ചത്. തക്കിട്ടുവിന് കൂട്ടായി അടുത്ത ആള്‍ എത്തുകയാണല്ലോ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ശില്‍പയുടെ സഹോദരിക്ക് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top