Connect with us

ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും യുഎഇയില്‍ ഞാന്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിയ്ക്കും. അതിനുള്ള ടൈ അപ്പും ആയിക്കഴിഞ്ഞു; റോബിൻ

Malayalam

ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും യുഎഇയില്‍ ഞാന്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിയ്ക്കും. അതിനുള്ള ടൈ അപ്പും ആയിക്കഴിഞ്ഞു; റോബിൻ

ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും യുഎഇയില്‍ ഞാന്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിയ്ക്കും. അതിനുള്ള ടൈ അപ്പും ആയിക്കഴിഞ്ഞു; റോബിൻ

ബിഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണില്‍ ഉദിച്ചുയര്‍ന്ന താരമാണ് റോബിന്‍. ഒരുപക്ഷെ ഇതുവരെയുള്ള മലയാളം സീസണുകൾ എടുത്ത് നോക്കിയാൽ അതിൽ റോബിനോളം പ്രശസ്തി നേടിയെടുത്ത മറ്റൊരു മത്സാർഥിയുണ്ടാകില്ല.

തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ‍ഡോക്ടർ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അടുത്ത സീസണ്‍ തുടങ്ങാന്‍ സമയമായിട്ടും റോബിന്‍ തരംഗം അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ സമ്പാദ്യത്തെ കുറിച്ചും വരുമാനത്തെ കുറിച്ചും എല്ലാം റോബിന്‍ തുറന്ന് പറയുകയാണ്

ബിഗ്ഗ് ബോസിന് മുന്‍പ് റോബിന്റെ ഒരു മാസത്തെ പ്രതിഫലം ഏകദേശം ഒരു ലക്ഷം രൂപയോളം ആയിരുന്നുവത്രെ. നൈറ്റ് ഷിഫ്റ്റ് ആണ് എടുക്കുന്നത്. ഏകദേശം പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യാന്‍ വേണ്ടി പതിനാല് മണിക്കൂറുകളോളം ആശുപത്രിയില്‍ കഷ്ടപ്പെടാറുണ്ട്. അങ്ങനെ കഷ്ടപ്പെട്ടാണ് അത്രയും വരുമാനം സമ്പാദിച്ചത്.

ബിഗ്ഗ് ബോസിന് ശേഷം ഡോക്ടര്‍ എന്ന തൊഴില്‍ ഉപേക്ഷിക്കണം എന്നുണ്ടെങ്കില്‍ അതിന് രണ്ട് ഇരട്ടിയെങ്കിലും വരുമാനം എനിക്ക് ഉണ്ടാക്കാനായി സാധിക്കണം. അതിന് വേണ്ടിയാണ് ഓടി നടന്ന് പരിപാടികളും ഉദ്ഘാടനങ്ങളും ബ്രാന്റിങും എല്ലാം ചെയ്തത്. നേരത്തെ സമ്പാദിച്ചതിന്റെ രണ്ട് ഇരട്ടിയോളം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സമ്പാദിക്കണം. എന്ന് പറഞ്ഞാല്‍ മാസം മൂന്ന് ലക്ഷമെങ്കിലും. അങ്ങനെ ഞാന്‍ സമ്പാദിക്കുകയും ചെയ്തു.

അങ്ങനെ സമ്പാദിച്ച തുക എല്ലാം ഇപ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ബാങ്കില്‍ സേഫ് ആണ്. ഇനി എനിക്ക് ഒരു ജോലിയും ചെയ്ിതല്ല എങ്കിലും മാസം കൃത്യമായി ഒരു പ്രതിഫലം കിട്ടും. അതിനുള്ളത് എല്ലാം ചെയ്തു വച്ചു. ആ ഓട്ടപ്പാച്ചലിലായിരുന്നു ഇതുവരെ. ഇനി ഒരു സിനിമ നിര്‍മിക്കണം എന്ന് കരുതിയാലും എനിക്ക് സ്വസ്തമായി അതിലേക്ക് കടക്കാം. അതെല്ലാം ഉറപ്പ് വരുത്തിയതിന് ശേഷമാണ് ജോലി ഉപേക്ഷിച്ചത്.

ഇനിയൊരു കാര്യം എക്‌സ്‌ക്ലൂസീവ് ആയി പറയാം. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും യുഎഇയില്‍ ഞാന്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിയ്ക്കും. അതിനുള്ള ടൈ അപ്പും ആയിക്കഴിഞ്ഞു. ഇപ്പോള്‍ ഉറക്കം കുറവാണ്. അത്രയും തിരക്കിട്ട് ഓടി നടന്ന് ഓരോന്ന് ചെയ്യുന്നത് കൊണ്ട് ഭാവി സുരക്ഷിതമാണ്- റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു

More in Malayalam

Trending