Connect with us

അമ്മയുടെ പ്രേതസിനിമ കണ്ടശേഷം സീനിൽ കണ്ടത് പോലെ ചെയ്യാൻ പറഞ്ഞ് ശിൽപ ബാലയുടെ മകൾ…; മകളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകിക്കൊണ്ട് വീണ്ടും ശില്‍പ ബാല !

News

അമ്മയുടെ പ്രേതസിനിമ കണ്ടശേഷം സീനിൽ കണ്ടത് പോലെ ചെയ്യാൻ പറഞ്ഞ് ശിൽപ ബാലയുടെ മകൾ…; മകളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകിക്കൊണ്ട് വീണ്ടും ശില്‍പ ബാല !

അമ്മയുടെ പ്രേതസിനിമ കണ്ടശേഷം സീനിൽ കണ്ടത് പോലെ ചെയ്യാൻ പറഞ്ഞ് ശിൽപ ബാലയുടെ മകൾ…; മകളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകിക്കൊണ്ട് വീണ്ടും ശില്‍പ ബാല !

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ശിൽപ്പ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് മകളുമായിട്ടുള്ള വീഡിയോ പങ്കുവച്ച് എത്താറുണ്ട്.

ഇപ്പോഴിതാ, താന്‍ അഭിനയിച്ച പ്രേതപടം മകളോടൊപ്പം ഇരുന്ന് കണ്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശില്‍പ ബാല. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ശില്‍പയുടെ മകളായ യാമി എന്ന “തക്കിട്ടു” പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. അമ്മയ്‌ക്കൊപ്പം വീഡിയോകളില്‍ മകളും പ്രത്യക്ഷപ്പെടാറുണ്ട്.

അമ്മയുടെ പ്രേതപടമാണ് കാണുന്നതെങ്കിലും ഒരു കാര്‍ട്ടൂണ്‍ കാണുന്ന പോലെ ആ പ്രേതത്തിന്റെ മടിയില്‍ ഇരുന്ന് കണ്ടു. ഞാന്‍ അഭിനയിച്ച കെമിസ്ട്രി എന്ന സിനിമ കണ്ടപ്പോള്‍ തക്കിട്ടു എന്ത് പറഞ്ഞു എന്ന് ചോദിച്ചവര്‍ക്ക് ഈ വീഡിയോ സമര്‍പ്പിക്കുന്നു. ഈ ബാസ്‌ക്കറ്റിന്റെ മേലെ ഞാന്‍ ഇനി പോയാല്‍ ഖുദാഹുവ ആണെന്ന് ഇവളോട് എങ്ങനെ പറയുമെന്നുമായിരുന്നു ശില്‍പ ചോദിച്ചത്.

നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ആ മാജിക്ക് ഒന്നൂടെ കാണിക്കാമോ, ബാസ്‌ക്കറ്റ് ബോളിന്റെ മേലെ ഒന്നൂടെ ഇരിക്കാമോയെന്നായിരുന്നു തക്കിട്ടു സിനിമയ്ക്ക് ശേഷം അമ്മയോട് ചോദിച്ചത്. അതെന്താ പറ്റാത്തെ, സിനിമയില്‍ മാത്രമേ അതിന് പറ്റൂയെന്നും മകള്‍ ചോദിക്കുന്നുണ്ട്.

മകളുടെ സംശയങ്ങള്‍ക്ക് മറുപടിയേകിയുള്ള ശില്‍പയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. ദിവസേന നൂറിലധികം ചോദ്യങ്ങളാണ് അവള്‍ ചോദിക്കുന്നത്. സിംപിളായ നുണകളേക്കാളും നല്ലത് കാര്യം തന്നെ പറഞ്ഞ് കൊടുക്കുന്നതാണ്. അമ്മയുടെ പാംപേഴ്‌സാണോ ഇത് അമ്മ ചെറിയ കുട്ടിയല്ലല്ലോ, പിന്നെന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നായിരുന്നു മകളുടെ ചോദ്യം.

അമ്മ ചെറിയ കുട്ടിയല്ലെന്നും വലിയ സ്ത്രീയാണെന്നും വലുതാകുമ്പോള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കേണ്ട സമയം വരുമെന്നുമായിരുന്നു ശില്‍പ മകളോട് പറഞ്ഞത്. ഇങ്ങനെയുള്ള സംശയങ്ങള്‍ ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്‍ തെറ്റില്ലെന്ന് താരം പറഞ്ഞപ്പോള്‍ ആളുകളും അത് ശരിവെച്ചിരുന്നു.

about shilpa bala

More in News

Trending