Malayalam
ബ്ലെസ്ലിയെ ഇന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടി; യാദൃശ്ചികമായി സംഭവിച്ച കൂടിക്കാഴ്ച; സന്തോഷം അടക്കാനാവാതെ ശില്‍പ ബാല
ബ്ലെസ്ലിയെ ഇന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടി; യാദൃശ്ചികമായി സംഭവിച്ച കൂടിക്കാഴ്ച; സന്തോഷം അടക്കാനാവാതെ ശില്‍പ ബാല
ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളത്തിൽ ദിൽഷ ടൈറ്റിൽ വിന്നറായപ്പോൾ ബ്ലെസ്ലിയായിരുന്നു റണ്ണറപ്പായത്. വ്യത്യസ്തമായ ചിന്താഗതിയിലൂടെ പ്രേക്ഷക പ്രിയം നേടിയ ആളാണ് ബ്ലെസ്ലി. ബ്ലെസ്ലിയുടെ തത്വ ചിന്തയും കാഴ്ചപ്പാടും തീര്‍ത്തും വ്യത്യസ്തമാണ്. താരത്തിന്റെ വേറിട്ട വഴികള്‍ തന്നെയാണ് പലരെയും ആകര്‍ഷിച്ചതും.
അവസാന നിമിഷം വരെ ദില്‍ഷയുമായി ഇഞ്ചോടിഞ്ച് പോരാടുകയിരുന്നു. ഇന്നലെയായിരുന്നു ബ്ലെസ്ലി തിരിച്ച് നാട്ടിൽ എത്തിയത്. എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ബ്ലെസ്ലിയ്ക്ക് ലഭിച്ചത്
ഇപ്പോഴിതാ നടിയും ടെലിവിഷന്‍ താരവുമായ ശില്‍പ ബാല ബ്ലെസ്ലിയെ കണ്ട സന്തോഷം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നു. യാദൃശ്ചികമായി സംഭവിച്ച കൂടിക്കാഴ്ച സെല്‍ഫിയായി പകര്‍ത്തി ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലെസ്ലിയെ ഇന്ന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടി’ എന്ന് പറഞ്ഞാണ് ശില്‍പ ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.
ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഭൂരിഭാഗവും ബ്ലെസ്ലിയോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ടുള്ളതാണ്. ബ്ലെസ്ലിയായിരുന്നു ഷോയില്‍ ജയിക്കേണ്ടിയിരുന്നത് എന്ന് പറയുന്നവരും ഉണ്ട്.
ദില്‍ഷയെക്കാള്‍ ബ്ലെസ്ലിയാണ് ബിഗ്ഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആവാന്‍ യോഗ്യന്‍ എന്ന് പറയുന്ന വലിയൊരു കൂട്ടവും ഉണ്ട്. എന്നാല്‍ ദില്‍ഷയുടെ വിജയത്തില്‍ താന്‍ സന്തോഷിയ്ക്കുന്നു എന്നാണ് ബ്ലെസ്ലി പറയുന്നത്. ജനങ്ങള്‍ ഓരോരുത്തരും നല്‍കിയ സ്‌നേഹത്തിനും ബ്ലെസ്ലി നന്ദി പറഞ്ഞു.