News
ഷങ്കറിന്റെ വേള്‍പ്പാരിയില്‍ നായകനാകുന്നത് സൂര്യ അല്ല!; പകരം എത്തുന്നത് ഈ ബോളിവുഡ് താരം
ഷങ്കറിന്റെ വേള്‍പ്പാരിയില്‍ നായകനാകുന്നത് സൂര്യ അല്ല!; പകരം എത്തുന്നത് ഈ ബോളിവുഡ് താരം
നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷങ്കര്‍. കമല്‍ഹാസന്‍ നായകനാവുന്ന ഇന്ത്യന്‍ 2, രാംചരണ്‍ ചിത്രം എന്നിവയാണ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍. ഇവയ്ക്ക് ശേഷം സൂര്യയെ നായകനാക്കി വേള്‍പ്പാരി എന്ന പേരില്‍ ഒരു ചിത്രം അദ്ദേഹം ഒരുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ മറ്റൊരാളായിരിക്കും നായകനെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. സാഹിത്യ അക്കാദമി ജേതാവായ സു വെങ്കടേശന്റെ വേള്‍പ്പാരി എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. സൂര്യ നായകനാവും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ബോളിവുഡ് യുവസൂപ്പര്‍താരം രണ്‍വീര്‍ സിംഗിന്റെ പേരാണ് നായകസ്ഥാനത്തേക്ക് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.
വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ടാകും. 2023 മധ്യത്തിലാകും ആദ്യഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുക. ഷങ്കറിന്റെയും രണ്‍വീര്‍സിംഗിന്റേയും സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായാണ് വേള്‍പ്പാരി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വനേപ്പോലെ തമിഴ് സാഹിത്യത്തിലെ ക്ലാസിക് എന്ന് വിശേഷണമുള്ള മറ്റൊരു നോവലാണ് വേള്‍പ്പാരി. സംഘകാലത്ത് പറമ്പ് നാട് ഭരിച്ചിരുന്ന വേള്‍പ്പാരി എന്ന ഭരണാധികാരിയുടെ കഥയാണ് നോവല്‍ പറയുന്നത്. 2021ല്‍ അന്യന്‍ എന്ന ചിത്രം രണ്‍വീറിനെ വെച്ച് റീമേക്ക് ചെയ്യാന്‍ ഷങ്കര്‍ ശ്രമിച്ചിരുന്നു.
