Connect with us

ചെല്സിക്ക് പുറകെ മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്ക്

Sports

ചെല്സിക്ക് പുറകെ മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്ക്

ചെല്സിക്ക് പുറകെ മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിക്ക് പിറകെ മാഞ്ചസ്റ്റര്‍ സിറ്റിക്കും ട്രാന്‍സ്ഫര്‍ വിലക്ക് വരുമെന്ന് റിപോർട്ടുകൾ .ചെല്‍സി ക്ലബിന് ഒരു വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ആണ് ഇത്. 18 വയസ്സാവാത്ത താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്ത സംഭവമാണ് ചെല്‍സിക്ക് എതിരെ ഫിഫ നടപടി എടുക്കാന്‍ കാരണം. സമാന സംഭവത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും നടപടി വരുന്നത്.

രഹസ്യമായി യുവ താരങ്ങളെ സിറ്റി സൈന്‍ ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അണ്ടര്‍ 18 താരങ്ങളെ സൈന്‍ ചെയ്യുന്നത് മൂന്ന് സാഹചര്യത്തില്‍ മാത്രമെ ഫിഫ അനുവദിക്കുന്നുള്ളൂ. ആ സാഹചര്യങ്ങള്‍ അനുകൂലമാകാതെ തന്നെ സൈന്‍ ചെയ്യുകയും താരങ്ങളെ യൂത്ത് ടീമില്‍ കളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ ആയിരിക്കും സിറ്റിക്ക് വിലക്ക് വരുക.

ഇനി വരുന്ന സീസണ്‍ തുടക്കത്തിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും അതിനു പിറകെ ഉള്ള ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും താരങ്ങളെ എടുക്കാന്‍ സിറ്റിക്ക് ആവില്ല. പുതിയ സ്വദേശ താരങ്ങളെയോ വിദേശ താരങ്ങളെയോ രജിസ്റ്റര്‍ ചെയ്യാനും സിറ്റിക്ക് ആവില്ല.നേരത്തെ ട്രാന്‍സ്ഫര്‍ വിലക്ക് വന്ന ചെല്‍സി ഫിഫയ്ക്ക് അപ്പീല്‍ നല്‍കിയിരുന്നു. അതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് റ്റൊരു ഇംഗ്ലീഷ് ക്ലബിനു കൂടെ സമാനമായ വിലക്ക് വന്നത് .

tranfer banne against english club manchester city

Continue Reading
You may also like...

More in Sports

Trending

Recent

To Top