Malayalam Breaking News
ഷാഹിദ് കപൂര്‍ രണ്ടാമതും അച്ഛനായി…. ബോളിവുഡിന്റെ ക്യൂട്ട് കപ്പിള്‍സിന് അഭിനന്ദനപ്രവാഹം…
ഷാഹിദ് കപൂര്‍ രണ്ടാമതും അച്ഛനായി…. ബോളിവുഡിന്റെ ക്യൂട്ട് കപ്പിള്‍സിന് അഭിനന്ദനപ്രവാഹം…
ഷാഹിദ് കപൂര്‍ രണ്ടാമതും അച്ഛനായി…. ബോളിവുഡിന്റെ ക്യൂട്ട് കപ്പിള്‍സിന് അഭിനന്ദനപ്രവാഹം…
ബോളിവുഡ് താരം ഷാഹിദ് കപൂര്‍ രണ്ടാമതും അച്ഛനായി. ബോളിവുഡിന്റെ ക്യൂട്ട് കപ്പിള്‍സ് എന്നാണ് ഷാഹിദും മിരയും അറിയപ്പെടുന്നത്. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഷാഹിദിനും മിരയ്ക്കും ആണ്‍കുഞ്ഞ് പിറന്ന വിവരം മിരയുടെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകനുമായ അഭിഷേക് കപൂറിന്റെ ഭാര്യ പ്രഗ്യാ യാദവാണ് ഇക്കാര്യം പുറത്തു വിട്ടത്. ഇതിന് പിന്നാലെ താരദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
‘അഭിനന്ദനങ്ങള്‍ മിര. ഇതൊരു മനോഹരമായ യാത്രയായിരുന്നു. സവിശേഷമായ ഈ വാര്‍ത്ത പുറംലോകത്തെ അറിയിക്കുന്നതില്‍ ഏറെ സന്തോഷവതിയാണ് ഞാന്‍. ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു.’- ഇപ്രകാരമായിരുന്നു പ്രഗ്യയുടെ കുറിപ്പ്. മിരയും പ്രഗ്യയും ഒരുമിച്ചായിരുന്നു പ്രസവ കാലം ആഘോഷമാക്കിയത്.
താരദമ്പതികള്‍ക്ക് രണ്ടു വയസ്സുള്ള ഒരു പെണ്‍കുഞ്ഞ് കൂടിയുണ്ട്… മിഷ. എന്നാന്‍ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.
Shahid Kapoor blessed with a baby boy