Bollywood
രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര്‍ ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ
രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര്‍ ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാഹിദ് കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
തന്റെ മുന്‍ കാമുകിമാര്‍ തന്നെ ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന നടന്റെ വീഡിയോയാണ് വൈറലാകുന്നത്. നടി നേഹ ദൂപിയ നടത്തുന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ ആരാണ് ആ കാമുകിമാര്‍ എന്ന രീതിയില്‍ പല സോഷ്യല്‍ മീഡിയ ചര്‍ച്ചകളും നടക്കുകയാണ്.
ഷാഹിദിനെ മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ടോ എന്നായിരുന്നു നേഹയുടെ ചോദ്യം അതിന് ഷാഹിദ് നല്‍കിയ മറുപടി ഇങ്ങനെയാണ്, ‘ഒരാള്‍ എന്നെ ചതിച്ചെന്ന് എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. മറ്റൊരാളെ എനിക്ക് നല്ല സംശയവുമുണ്ട്. അതിനാല്‍ തന്നെ രണ്ടുപേരാണ് എന്നെ ചതിച്ചത് എന്ന് പറയാം. അവരുടെ പേര് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ എന്നാണ് ഷാഹിദ് പറഞ്ഞത്.
എന്നാല്‍ അവര്‍ രണ്ടു നിങ്ങളുടെ പ്രശസ്തരായ മുന്‍ കാമുകിമാരാണോയെന്ന് നേഹ ചോദിച്ചെങ്കിലും ഷാഹിദ് കപൂര്‍ ഉത്തരം നല്‍കിയില്ല. മുന്‍കാലത്ത് ഷാഹിദിനുണ്ടായ പ്രണയങ്ങള്‍ ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്.
ഷാഹിദും കരീന കപൂറും ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു. പിന്നീട് ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെ ഷാഹിദും പ്രിയങ്ക ചോപ്രയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നു.
ഏറെക്കാലം സിംഗിളായി തുടര്‍ന്ന ഷാഹിദ് കപൂര്‍ പിന്നീട് 2015ലാണ് മീറ രാജ്പുത്തിനെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അടക്കം അന്ന് വലിയ ചര്‍ച്ചയായെങ്കിലും ഇരുവരും ബോളിവുഡിലെ ഇപ്പോഴത്തെ പെര്‍ഫെക്ട് കപ്പിസുകളില്‍ ഒന്നാണ്.
കൃതി സനോണിനൊപ്പം അഭിനയിച്ച തേരി ബാത്ത് മെം അയ്‌സ ഉജ ജിയ എന്ന ചിത്രമാണ് ഷാഹിദിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന യുവാവായാണ് ഷാഹിദ് ഈ ചിത്രത്തില്‍ എത്തിയത്.