Actor
അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന്‍ ഷാഹിദ് കപൂര്‍
അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന്‍ ഷാഹിദ് കപൂര്‍
അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാന്‍സറുമായ ഷാഹിദ് കപൂര്‍. ‘ഇഷ്‌ക് വിഷ്‌കില്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത് മുതല്‍ അഭിനേതാവായും നര്‍ത്തകനായും പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഷാഹിദ് കപൂറിന് സാധിച്ചു.
നായകനായി എത്തുന്നതിന് മുമ്പ് തന്നെ ‘ദില്‍ തോ പാഗല്‍ ഹേ’, ‘താല്‍’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ഷാഹിദ് ചെയ്തിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി ഒരു ഡാന്‍സറായാണ് ഷാഹിദ് ആരാധകര്‍ക്കിടയില്‍ നിറസാന്നിധ്യമായത്. ഇന്റര്‍നാഷണല്‍ ഡാന്‍സ് ഡേയില്‍ ആരാധകര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഷാഹിദ്.
സീ സിനി അവാര്‍ഡ് 2024 പരിപാടിയിലെ റിഹേഴ്‌സല്‍ വീഡിയോയാണ് ഷാഹിദ് പങ്കുവച്ചത്. ‘ബീറ്റ് പീ ഫീറ്റ്’ എന്ന് കുറിച്ചുകൊണ്ട് അതിമനോഹരമായ ഡാന്‍സ് വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത കൊറിയോഗ്രാഫര്‍ ഷിയമാക് ദാവറിന്റെ ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഷാഹിദിന്റെ ഡാന്‍സ് പരിശീലനം ആരംഭിച്ചത്. സല്യൂട്ട്’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവ എന്ന ചിത്രത്തിലാണ് ഷാഹിദ് നിലവില്‍ അഭിനയിക്കുന്നത്.
സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു ആക്ഷന്‍ ചിത്രമാണിത്. ചിത്രം ഈ വര്‍ഷം ഒക്ടോബറിലായിരിക്കും തിയേറ്ററുകളിലെത്തുക. ‘തേരി ബാറ്റണ്‍ മേ ഐസാ ഉല്‍ജാ ജിയ’ എന്ന ചിത്രത്തിലാണ് ഷാഹിദ് അവസാനമായി അഭിനയിച്ചത്.
റോബോട്ടിനെ പ്രണയിക്കുന്ന വ്യക്തിയായാണ് അതില്‍ ഷാഹിദ് എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ശ്രദ്ധേയമായ ചിത്രത്തില്‍ കൃതി സനോനായിരുന്നു നായിക.
