Connect with us

പ്രളയകാലത്ത് കൂടെ നിന്നതിന്റെ പേരില്‍ തീവണ്ടി കാണില്ല…. കമന്റടിച്ചവന് ടൊവിനോയുടെ മറുപടി….

Malayalam Breaking News

കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ കേരളത്തിനൊപ്പം കൈത്താങ്ങായി നിന്ന യുവതാരമാണ് ടൊവിനോ തോമസ്…. ദിവസങ്ങളോളം ആത്മാര്‍ത്ഥമായ സേവനമാണ് നാടിന് വേണ്ടി ടൊവിനോ തോമസ് ചെയ്തത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പ്രേക്ഷകരുമായി സംവദിക്കുന്ന താരം കൂടിയാണ് ടൊവിനോ.

ഇപ്പോഴിതാ വീണ്ടും ടൊവിനോ തോമസ് രംഗത്തെത്തുകയാണ്. ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടി നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. ഇക്കാര്യം ടൊവിനോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഒരാളുടെ കമന്റിന് ടൊവിനോ മറുപടിയും കൊടുത്തു.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും- ഇതായിരുന്നു ടൊവീനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റ്.

ഉടന്‍ തന്നെ എത്തി ടൊവീനോയുടെ മറുപടിയും എത്തി. സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ. ടൊവീനോയുടെ മറുപടിയുടെ താഴെ നിരവധി ആളുകള്‍ പ്രശംസിച്ചെത്തി.

tovino-thomas-reply-to-fans

More in Malayalam Breaking News

Trending

Recent

To Top