Malayalam Breaking News
നടി ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
നടി ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
നടി ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ബംഗാളിലെ പ്രമുഖ നടി പായല്‍ ചക്രവര്‍ത്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെങ്കിലും ആത്മഹത്യ എന്ന് തന്നെയാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസം രാവിലെ ഗാങ്ങ്‌ടോക്കിലേയ്ക്ക് പോകാനായിരുന്നു നടി ഹോട്ടല്‍ മുറിയെടുത്തത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഹോട്ടല്‍ ബോയ് ചെന്ന് വിളിച്ചപ്പോള്‍ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വാതിലില്‍ മുട്ടിയെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.
പായല്‍ ചക്രവര്‍ത്തി നിരവധി ബംഗാള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെവിവിഷന്‍ സീരിയലുകളിലും നടി വേഷമിട്ടിട്ടുണ്ട്. അടുത്തിടെയായാണ് നടി വിവാഹ മോചിതയായത്. ഒരു കുട്ടിയുമുണ്ട്.
Bengal actress committed suicide
