ചുംബനരംഗത്തെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറിനെതിരെ ഷാഹിദ്..
തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി റീമേക്കായ കബീര്‍ സിംഗിന്‍റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നത് ഏറെ വൈറലായിരുന്നു. ഷാഹിദ് കപൂര്‍ നായകനാവുന്ന ചിത്രം താരത്തിന്‍റെ മികച്ച പ്രകടനമായിരിക്കുമെന്നാണ് ഇതിനകം ഏവരും വാഴ്ത്തിയിരിക്കുന്നത്. ചിത്രത്തിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ പ്രചാരണ വേളയിൽ നായിക കിയാര അദ്വാനിയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഒരു ടെലിവിഷൻ റിപ്പോർട്ടറുടെ വായടപ്പിച്ചിരിക്കുകയാണ് ഷാഹിദ്. ചോദ്യത്തിനോട് കിയാര ചിരിച്ചാണ് പ്രതികരിച്ചതെങ്കിലും ഇതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഷാഹിദ് കപൂര്‍ പ്രതികരിച്ചത്.
‘നിങ്ങൾക്ക് കാമുകി ഉണ്ടോ?’ എന്നായിയിരുന്നു റിപ്പോർട്ടറോട് ഷാഹിദ് തിരിച്ച് ചോദിച്ചത്. ചിത്രത്തില്‍ മനുഷ്യന്‍മാരാണ് അഭിനയിച്ചിരിക്കുന്നത്, അല്ലാതെ നായ്ക്കുട്ടികളെല്ലെന്നും പറഞ്ഞ് താരം റിപ്പോര്‍ട്ടറോട് ക്ഷുഭിതനാകുകയായിരുന്നു.
shahid-kapoor-against-a-reporters-question-on-kissing-scene-with-kiara-advani
