Connect with us

എഐ അല്ല പ്രശ്‌നം, മനുഷ്യരാണ് പ്രശ്‌നം, മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്; ഡീപ് ഫേക്ക് വിഡിയോയില്‍ ഷാഹിദ് കപൂര്‍

Bollywood

വര്‍ധിച്ചുവരുന്ന ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. എഐയെ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാര്‍ത്ഥ വില്ലന്മാര്‍ എന്നുമാണ് താരം പറഞ്ഞത്.

മനുഷ്യന്മാര്‍ ആണ് പ്രശ്‌നം. അവരാണ് ലോകത്തോട് ഇത് ചെയ്യുന്നത്. എന്നിട്ട് എഐയെ കുറ്റം പറയും. നമ്മള്‍ റിയാലിറ്റിയില്‍ അല്ല ജീവിക്കുന്നത്. യഥാര്‍ത്ഥമല്ലാത്തത് സോഷ്യല്‍ മീഡിയയില്‍ കാണിക്കുകയാണ് നമ്മള്‍.

എന്നിട്ട് യാഥാര്‍ത്ഥ്യവുമായി ഇത് താരതമ്യം ചെയ്ത് വിഷാദത്തിലേക്ക് വീഴുന്നു. അതാണ് സത്യം. നമ്മള്‍ മറ്റൊരു യാഥാര്‍ത്ഥ്യത്തെ തിരയുകയാണ്. അതാണ് എഐ. മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്. ഷാഹിദ് കപൂര്‍ പറഞ്ഞു.

ഇതിനോടകം ബോളിവുഡിലെ നിരവധി താരങ്ങളുടെ ഡീപ് ഫേക്ക് വിഡിയോ ആണ് പുറത്തിറങ്ങിയത്. കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ചയായത് രശ്മിക മന്ദാനയുടെ വിഡിയോ ആണ്. ഇതില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

More in Bollywood

Trending