Actor
ഒരു ദിവസം മകള്‍ കാണാതെ ഒളിച്ചു നിന്ന് പുകവലിച്ചു; ആ ദിവസം മുതല്‍ പുകവലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു; ഷാഹിദ് കപൂര്‍
ഒരു ദിവസം മകള്‍ കാണാതെ ഒളിച്ചു നിന്ന് പുകവലിച്ചു; ആ ദിവസം മുതല്‍ പുകവലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു; ഷാഹിദ് കപൂര്‍

നിരവധി ആരാധകരുള്ള ബോളിുഡ് താരമാണ് ഷാഹിദ് കപൂര്‍. ഇപ്പോഴിതാ പുകവലി ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. മകളെ ഒളിച്ച് ചെയ്യേണ്ടിവരും എന്നതിനാലാണ് പുകവലി ഉപേക്ഷിച്ചത് എന്നാണ് താരം പറയുന്നത്. നേഹ ദൂപിയ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ നെഹ എന്ന ചാറ്റ് ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
ഞാന്‍ പുകവലിക്കുകയാണെങ്കില്‍ എന്റെ മകള്‍ കാണാതെ ഒളിച്ച് ചെയ്യേണ്ടതായി വരും. അതാണ് പുകവലി ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം.
ഒരു ദിവസം ഇങ്ങനെ ഒളിച്ചു നിന്ന് പുകവലിക്കുന്ന സമയത്ത് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എനിക്ക് ഇത് ജീവിതകാലം മുഴുവന്‍ ചെയ്യാനാവില്ലെന്ന്. ആ ദിവസമാണ് പുകവലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. ഷാഹിദ് കപൂര്‍ പറഞ്ഞു.
2015ലാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് മിശ, സെയ്ന് എന്നീ മക്കളുണ്ട്. തേരി ബാതോം മേ ഉല്‍ജ ജിയ എന്ന ചിത്രമാണ് ഷാഹിദിന്റേതായി അവസാനം പുറത്തിറങ്ങിയത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...