Actor
പൂവന്‍ കോഴി സാക്ഷിയായ അസാധാരണ കേസ് സിനിമയാകുന്നു; നായകന്‍ അജു വര്‍ഗീസ്
പൂവന്‍ കോഴി സാക്ഷിയായ അസാധാരണ കേസ് സിനിമയാകുന്നു; നായകന്‍ അജു വര്‍ഗീസ്
Published on
1993 ല്‍ കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊ ലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവന്‍ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്.
ആ സംഭവത്തെ ആസ്പദമാക്കി ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.വി. ഷാജികുമാര്‍ എഴുതിയ ‘സാക്ഷി’ എന്ന കഥയാണ് സിനിമയാകുന്നത്.
അജു വര്‍ഗീസ് നായകനാവുന്ന കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ബഡ്ഡി കോപ്പ് ചിത്രം, മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റായ രാഹുല്‍ ആര്‍. ശര്‍മ്മ സംവിധാനം ചെയ്യുന്നു.
പി.വി. ഷാജികുമാര്‍ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തന്‍ പണം, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി.വി. ഷാജികുമാര്‍. കാസര്‍ഗോഡ് മംഗലാപുരം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പി.ആര്‍.ഒ. എ.എസ്. ദിനേശ്.
Continue Reading
You may also like...
Related Topics:Aju Varghese
