Connect with us

ജീവിതത്തില്‍ വളരെ പെട്ടെന്ന്a വിജയം നേടാന്‍ കഴിയും. എന്നാല്‍ അത് നിലനിര്‍ത്തുന്നതാണ് ഏറ്റവും പ്രധാനം; വൈറലായി ഷാഹിദ് കപൂറിന്റെ വാക്കുകള്‍

Bollywood

ജീവിതത്തില്‍ വളരെ പെട്ടെന്ന് വിജയം നേടാന്‍ കഴിയുമെന്നും എന്നാല്‍ അത് നിലനിര്‍ത്തുന്നതാണ് പ്രധാനമെന്നും പറയുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. വിജയത്തെക്കുറിച്ചുളള തന്റെ കാഴ്ചപ്പാട് കാലക്രമേണ മാറിയെന്ന് ഷാഹിദ് പറയുന്നു. സിനിമാ ജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ഏറ്റവും പുതിയ വെബ് സീരീസ് ‘ഫാര്‍സി’ യുടെ വിജയവും ആഘോഷിക്കുന്ന വേളയിലാണ് താരത്തിന്റെ പ്രതികരണം.

ജീവിതത്തില്‍ വളരെ പെട്ടെന്ന് വിജയം നേടാന്‍ കഴിയും. എന്നാല്‍ അത് നിലനിര്‍ത്തുന്നതാണ് ഏറ്റവും പ്രധാനം. ഒരു വ്യക്തിയുടെ ജീവിതം കടന്നുപോകുന്നത് പല ഘട്ടങ്ങളിലൂടെയാണ്. അവിടെ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. ജീവിതത്തില്‍ പരാജയങ്ങളും ഉണ്ടാകാം. അതിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിലാണ് കാര്യം. അപ്പോള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സ്വയം വിജയം കൈവരിക്കാന്‍ കഴിയും’ ഷാഹിദ് കപൂര്‍ വ്യക്തമാക്കി

സിനിമയില്‍ അഭിനയിക്കുക എന്നത് തനിക്ക് ഏറെ അഭിനിവേശമുളള കാര്യമാണെന്നും താരം വ്യക്തമാക്കി. തന്റെ വ്യക്തിത്വത്തെ സന്തുലിതമാക്കിക്കൊണ്ടുളള പ്രവര്‍ത്തികള്‍ മാത്രമാണ് താന്‍ ചെയ്യാറുള്ളത്. മറ്റൊന്നിലും താന്‍ ആശങ്കപ്പെട്ടിട്ടില്ലെന്നും ഷഹീദ് പറയുന്നു.

അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആക്ഷന്‍ ചിത്രം ബ്ലഡി ഡാഡിയാണ് ഷാഹിദ് കപൂറിന്റെ വരാനിരിക്കുന്ന ചിത്രം. ഒടിടിയില്‍ ആയിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

More in Bollywood

Trending