serial news
എല്ലാ പെണ്‍കുട്ടികളെയും പോലെ എല്ലാ മാസവും എനിക്കും പിരീഡ്സ് ആകും; അമ്പലത്തില്‍ പോയപ്പോള്‍ ഷര്‍ട്ടൂരാന്‍ പറഞ്ഞ സംഭവം ; ലേഡീസ് റൂം താരം അഞ്ജു റോഷ്!
എല്ലാ പെണ്‍കുട്ടികളെയും പോലെ എല്ലാ മാസവും എനിക്കും പിരീഡ്സ് ആകും; അമ്പലത്തില്‍ പോയപ്പോള്‍ ഷര്‍ട്ടൂരാന്‍ പറഞ്ഞ സംഭവം ; ലേഡീസ് റൂം താരം അഞ്ജു റോഷ്!
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അഞ്ജു റോഷ്. ഒരുമിച്ച് താമസിക്കുന്ന ഒരു സംഘം പെണ്‍കുട്ടികളുടെ കഥ പറഞ്ഞെത്തിയ ലേഡീസ് റൂം എന്ന പാരമ്പരയിലൂടെയാണ് അഞ്ജു റോഷ് മലയാളികൾക്കിടയിൽ താരമായി മാറിയത്.
അവതാരകയില്‍ നിന്നുമാണ് അഞ്ജു അഭിനേത്രിയായി മാറുന്നത്. അഭി വെഴ്സസ് മഹിയിലൂടെയായിരുന്നു അഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. തന്റെ അഭിനയ ജീവിതത്തിന്റെ ക്രെഡിറ്റ് അഞ്ജു നല്‍കുന്നത് മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു താരം അനുമോള്ക്കാകും. അനുമോളാണ് അഞ്ജുവിനെ അഭിനയ രംഗത്തിലേക്ക് എത്തിക്കുന്നതും സീരിയലില്‍ അവസരം നേടിക്കൊടുക്കുന്നതും.
മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയ അഞ്ജു റോഷ് തന്റെ കരിയറിനെക്കുച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വേഷവും ഹെയര്‍ സ്റ്റൈലുമൊക്കെ കാരണം തന്നോട് പലരും ആണാണോ പെണ്ണാണോ എന്ന് ചോദിച്ചിട്ടുണ്ടെന്നുള്ള കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് അഞ്ജു പറയുന്നത്.
”ഞാന്‍ ഈ മേഖലയിലേക്ക് വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.നമുക്ക് ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടെങ്കില്‍ അതിനായി നമ്മള് പ്രയത്നിച്ചാല്‍ ഉറപ്പായും നമ്മള് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. അഭി വെഴ്സസ് മഹിയുടെ സമയത്താണ് അഞ്ജുവിനെ തേടി സംവിധായകന് രാജേഷ് തലച്ചിറ ലേഡീസ് റൂമിലേക്ക് വിളിക്കുന്നത്.
പിന്നാലെ തന്നെക്കുറിച്ച് നിരന്തരം ചോദിക്കുന്ന ആണാണോ പെണ്ണാണോ എന്ന ചോദ്യത്തെക്കുറിച്ച് അഞ്ജു മനസ് തുറക്കുന്നത്. താന്‍ ഈ ചോദ്യം കേള്‍ക്കാന്‍ തുടങ്ങുന്നത് ഇന്നും ഇന്നലെയുമല്ലെന്നാണ് അഞ്ജു പറയുന്നത്.
യുകെജി കാലം മുതല്‍ കേള്‍ക്കുന്ന ചോദ്യമായതിനാല്‍ ഇപ്പോള്‍ ശീലമായെന്നാണ് അഞ്ജു പറയുന്നത്. അവതാരകയായപ്പോള്‍ വീഡിയോസില്‍ ഒക്കെയും പോസിറ്റീവ്, നെഗറ്റീവ് കമന്റ്സ് എന്നതിലുപരി കേട്ടിട്ടുള്ളതും ഇതേ ചോദ്യമാണ്. അതേസമയം, ലേഡീസ് റൂമിലേക്ക് എത്തിയപ്പോള്‍ ആ ചോദ്യത്തിന്റെ എണ്ണം കുറയാന്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നുണ്ട്.
ലേഡീസ് റൂമിലേക്ക് എത്തിയപ്പോള്‍ ആണ് ആളുകള്‍ക്ക് എന്റെ ജെന്‍ഡര്‍ എന്താണ് എന്ന് മനസിലാകുന്നതെന്നും അഞ്ജു പറയുന്നു. അതേസമയം ഈ ചോദ്യം ഇനി ചോദിക്കുന്നവരോട് എനിക്ക് പറയാന്‍ ഉള്ളത്, ഞാന്‍ പക്കാ ഒരു പെണ്‍കുട്ടി തന്നെയാണ്. എല്ലാ പെണ്‍കുട്ടികളെയും പോലെ എല്ലാ മാസവും പിരീഡ്സ് ആകുന്ന കുട്ടിയാണ് ഞാനുമെന്നാണ് അഞ്ജു പറയുന്നത്. പണ്ടൊക്കെ തന്റെ ലുക്ക് കണ്ടിട്ട് തനിക്ക് ഒരു ചുരിദാര്‍ ഒക്കെ ഇട്ടു നടന്നൂടെ എന്ന് ചോദിച്ചവരുണ്ടെന്നും അഞ്ജു ഓര്‍ക്കുന്നുണ്ട്.
അതേസമയം വീഡിയോയില്‍ തന്റെ വേഷം കാരണം പണി കിട്ടിയ കഥയും അഞ്ജു പറയുന്നുണ്ട്. ഒരിക്കല്‍ അമ്പലത്തില്‍ പോയപ്പോള്‍ ഷര്‍ട്ട് ഊരാന്‍ പറഞ്ഞുവെന്നാണ് അഞ്ജു പറയുന്നത്. ‘സെലിന് ചേട്ടാ പെണ്ണിനേക്കാള്‍ സൗന്ദര്യം ഈ റോഷ് എന്ന ആണ്‍കുട്ടിക്കാണ്. ഞങ്ങളുടെ ഫുള്‍ സപ്പോര്‍ട്ടും ഉണ്ട്. ലേഡീസ്റൂം കാണുന്നത് തന്നെ റോഷേട്ടനെ കാണാനാ’, എന്നൊക്കെ ആരാധകര്‍ പറഞ്ഞിട്ടുണ്ടെന്നും അഞ്ജു ഓര്‍ക്കുന്നു.
അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങുന്നതാണ് അഞ്ജു റോഷിന്റെ കുടുംബം. ഗോള്‍ഡ് ബിസിനസ് ആണ് അച്ഛന്. അച്ഛന്റെ പാതയിലൂടെ താനും ബിസിനസിലേക്ക് ഇറങ്ങണം എന്നായിരുന്നു അഞ്ജുവിന്റെ അച്ഛന്റെ ഇഷ്ടം. എന്നാല്‍ തന്റെ പാഷന് അഭിനയം ആണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന് തന്റെ വഴിക്ക് വിടുകയായിരുന്നുവെന്നും അഞ്ജു പറയുന്നു. വളരെ പോസിറ്റിവ് ആയ കമെന്റുകളാണ് അഞ്ജുവിന്റെ വാക്കുകൾക്ക് ആരാധകർ കൊടുക്കുന്നത്.
about anju rosh
