Connect with us

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !

serial news

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ചോദ്യം ; അതാണ് സീരിയലിൽ ഒതുങ്ങിയത്; മൃദുല വിജയ് !

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. സീരിയലിൽ ലേഡി സൂപർ സ്റ്റാർ എന്നാണ് മൃദുലയെ കുറിച്ച് ആരാധകർ പറയുന്നത്. സിനിമയിൽ നിന്നാണ് മൃദുല സീരിയയിലുകളിലേക്ക് എത്തുന്നത്.

കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് മൃദുല ശ്രദ്ധ നേടുന്നത്. അടുത്തിടെയായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നടൻ യുവ കൃഷ്നയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യൂട്യൂബിലും നടി സജീവമായിരുന്നു.

തന്റെ പുത്തൻ വിശേഷങ്ങളെല്ലാം ഇപ്പോൾ യുട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ പങ്കുവയ്ക്കുന്നത്. 2020 ഡിസംബറിൽ ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം. തുടർന്ന് 2021 ജൂലൈയിൽ ഇവർ വിവാഹിതരായി. അടുത്തിടെ ഇവർക്ക് ധ്വനി കൃഷ്ണ എന്ന മകളും ജനിച്ചിരുന്നു.

Also read;
Also read;

മകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രസവ സമയത്ത് ആശുപത്രിയില്‍ നിന്നടക്കമുള്ള വീഡിയോകളും മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഗർഭിണി ആയത് മുതൽ നടി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. തുടർന്ന് താരം യൂട്യൂബിൽ സജീവമാവുകയും ചെയ്തു.

അതേസമയം, സിനിമയിൽ നിന്ന് വന്ന താൻ പിന്നീട് മിനിസ്ക്രീനിലേക്ക് മാത്രമായി ഒതുങ്ങി പോയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മൃദുല ഇപ്പോൾ. സിനിമയിൽ നിന്ന് ഉണ്ടായ മോശം അനുഭവങ്ങളെ തുടർന്നാണ് ഇതെന്നാണ് നടി പറയുന്നത്.

സിനിമയിൽ പലരും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു അതിന് നിൽക്കാതെ ഇരുന്നപ്പോൾ അവസരങ്ങൾ കുറഞ്ഞു. സീരിയലിൽ നിന്ന് തനിക്ക് ഇതുവരെ അത്തരം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മൃദുല പറയുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

സീരിയലിൽ നിന്ന് എനിക്ക് ഇതുവരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. സിനിമയിലേക്ക് വരുന്ന സമയത്ത് ചില ആളുകൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന രീതിയിൽ ചോദിച്ചിട്ടുണ്ട്. അതിനു തയ്യാറല്ല.

അതൊന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടാണ് എനിക്ക് വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ള സിനിമകളിലേക്ക് ഒതുങ്ങേണ്ടി വന്നത്. സെറ്റ് ക്ലിയർ ആയിരിക്കണം എന്ന് മാത്രമായിരുന്നു എനിക്ക്. അത് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അത് ഓക്കെ ആണെങ്കിൽ മാത്രമാണ് കമ്മിറ്റ് ചെയ്യാറുള്ളു.

Also read;
Also read;

സീരിയലിൽ അങ്ങനെ ഉള്ള സംഭവങ്ങൾ ഒന്നും കണ്ടിട്ടില്ല. എനിക്ക് ഇതുവരെ അത്തരത്തിലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. സീരിയൽ ഫീൽഡിലും അങ്ങനെയൊക്കെ ഉണ്ടെന്ന്, മൃദുല പറഞ്ഞു. യുവകൃഷ്ണയ്ക്ക് ഒപ്പമാണ് മൃദുല അഭിമുഖത്തിൽ പങ്കെടുത്തത്.

അഭിമുഖത്തിൽ യൂട്യൂബിൽ നിന്ന് തങ്ങൾക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. ആദ്യം ഏഴായിരം രൂപയാണ് കിട്ടിയത്. നൂറ് ഡോളര്‍ ആകുമ്പോഴാണ് നമ്മള്‍ക്ക് അത് എടുക്കാന്‍ സാധിക്കുക.

ഒരു വീഡിയോ ഇട്ടിട്ട് കുറേനാള്‍ കഴിഞ്ഞിട്ടാണ് അടുത്ത വീഡിയോ ഇട്ടത്. പക്ഷേ ആദ്യം ഇട്ട വീഡിയോ തന്നെ അവരുടെ വിശ്വാസം നേടിയെടുത്തു. അങ്ങനെയാണ് ഏഴായിരം രൂപ വരുന്നത്. പിന്നെയത് കൂടി. ഇപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടി ആണ് യൂട്യൂബെന്ന്, മൃദുലയും യുവയും പറഞ്ഞിരുന്നു.

about mridula vijay

More in serial news

Trending