serial
മുഖക്കുരു മാറിയതിന്റെ രഹസ്യം തുറന്നു പറഞ്ഞ് സീരിയൽ താരം ഷഫ്‌ന..
മുഖക്കുരു മാറിയതിന്റെ രഹസ്യം തുറന്നു പറഞ്ഞ് സീരിയൽ താരം ഷഫ്‌ന..
സുന്ദരിയിലെ ഗാഥയായും , നോക്കെത്താ ദൂരത്തിലെ അശ്വതിയായും ഭാഗ്യജാതകത്തിലെ ഇന്ദുവായും മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഷഫ്‌ന. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ബാലനടിയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇപ്പോൾ ഇതാ തന്റെ സൗന്ദര്യ രഹസ്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഷഫ്ന. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൗന്ദര്യ രഹസ്യങ്ങളുടെ കൂട്ട് പറഞ്ഞിരിക്കുന്നത്
പ്രകൃതി ദത്തമായ സൗന്ദര്യ കൂട്ടുകളാണ് താരം ഉപയോഗിക്കുന്നത് . ” മുഖക്കുരു ഉള്ളതു കൊണ്ട് തുളസി നീര് പുരട്ടാറുണ്ട്. നാരങ്ങാ നീരും, തേനും യോജിപ്പിച്ച് മുഖത്തിടും. രക്ത ചന്ദനത്തില്‍ പാല്‍ പാടയല്ലെങ്കില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാറുണ്ട്. മേക്കപ്പ് കഴുകിക്കളഞ്ഞ ശേഷം തക്കാളി കൊണ്ട് മുഖത്ത് ഉരസാറുണ്ട്. ഉരുളക്കിഴങ്ങ് കുഴമ്പ് രൂപത്തിലാക്കി അതില്‍ തേനും തൈരും ചേര്‍ത്ത് മുഖത്ത് പായ്ക്ക് ഇടാറുണ്ട്.
മുടിയുടെ ആരോഗ്യത്തിനായി ശുദ്ധമായ വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് ഹോട്ട് ഓയില്‍ മസാജ് ചെയ്യാറുണ്ട്. നേന്ത്രപ്പഴവും ഉടച്ച് അതില്‍ ഒരു സ്പൂണ്‍ എണ്ണയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുടിയില്‍ തേയ്ക്കാറുണ്ട്” – ഷഫ്ന പറഞ്ഞു. സഹയാത്രിക എന്ന ടെലിവിഷൻ പരമ്പരയിലെ വേഷത്തിന് 2016 ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.
serial actress shafna