Connect with us

കല്യാണം കഴിഞ്ഞിട്ട് 9 വർഷം; ഇതുവരെ കുഞ്ഞുങ്ങളായില്ല…; നിങ്ങളില്‍ ആര്‍ക്കാ പ്രശ്‌നം? എന്ന് ചോദിക്കില്ലേ എന്ന് അവതാരക; സജിനും ഷഫ്‌നയും ഞെട്ടി ; അവസാനം ചുട്ടമറുപടി കൊടുത്ത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ സജിനും ഷഫ്‌നയും!

News

കല്യാണം കഴിഞ്ഞിട്ട് 9 വർഷം; ഇതുവരെ കുഞ്ഞുങ്ങളായില്ല…; നിങ്ങളില്‍ ആര്‍ക്കാ പ്രശ്‌നം? എന്ന് ചോദിക്കില്ലേ എന്ന് അവതാരക; സജിനും ഷഫ്‌നയും ഞെട്ടി ; അവസാനം ചുട്ടമറുപടി കൊടുത്ത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ സജിനും ഷഫ്‌നയും!

കല്യാണം കഴിഞ്ഞിട്ട് 9 വർഷം; ഇതുവരെ കുഞ്ഞുങ്ങളായില്ല…; നിങ്ങളില്‍ ആര്‍ക്കാ പ്രശ്‌നം? എന്ന് ചോദിക്കില്ലേ എന്ന് അവതാരക; സജിനും ഷഫ്‌നയും ഞെട്ടി ; അവസാനം ചുട്ടമറുപടി കൊടുത്ത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ സജിനും ഷഫ്‌നയും!

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാവുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ചെറുപ്പം മുതലേ അഭിനയത്തിലേക്ക് വന്നത് കൊണ്ട് ഷഫ്‌ന പ്രേക്ഷകര്‍ക്ക് പണ്ടേ പ്രിയങ്കരിയാണ്. സാന്ത്വനം എന്ന സീരിയലിന് ശേഷമാണ് സജിന്‍ പ്രേക്ഷകരുടെ ഹീറോ ആയി മാറിയത്. ഇപ്പോള്‍ ഷഫ്‌നയെക്കാള്‍ ഫാന്‍സ് സജിന് ഉണ്ടാവും, അതിനു കാരണം ശിവേട്ടനാണ് .

തിരക്കു പിടിച്ച അഭിനയ ജീവിതത്തിന് ഇടയിലും ഇരുവരും തങ്ങളുടേതായ സമയം കണ്ടെത്താനായി ശ്രമിക്കാറുണ്ട്. ഇതിനിടയില്‍ ഏറ്റവും അധികം കേട്ട ചോദ്യം കുട്ടികള്‍ ആകാത്തതിനെ കുറിച്ചാണ് എന്ന് ഷഫ്‌നയും സജിനും പറയുന്നു. ഒരു ചാനൽ അഭിമുഖത്തിൽ ഇരുവരോടും അവതാരക ചോദിച്ച ചോദ്യം ആണ് ഷഫ്‌നയെയും സജിനെയും അമ്പരപ്പിച്ചിരിക്കുന്നത്.

കല്യാണം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായില്ലേ നിങ്ങളില്‍ ആര്‍ക്കാ പ്രശ്‌നം എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കാറില്ലേ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

അങ്ങനെ ഇതുവരെ ആരും ഞങ്ങളോട് ചോദിച്ചിട്ടില്ല, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം. വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കാറുണ്ട്, പക്ഷെ അതിനപ്പുറം പോകാറില്ല എന്നായിരുന്നു സജിനും ഷഫ്‌നയും പറഞ്ഞ മറുപടി.

ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറി ആരും അത്തരം ചോദ്യം ചോദിക്കാറില്ല. അതിന് സമ്മതിക്കാറില്ല. ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍ മാത്രമാണ് എന്നും ചോദിയ്ക്കുന്നത്. അതുകൊണ്ട് ശല്യമായി ഒന്നും തോന്നാറില്ല. കല്യാണം കഴിച്ചാല്‍ ആ ചോദ്യം തീര്‍ച്ചയായും ചോദിയ്ക്കും എന്ന് അറിയാമല്ലോ. പിന്നെ തുടക്കത്തില്‍ ഒക്കെ സ്ഥിരമായി ചോദിക്കുമായിരുന്നുവെങ്കിലും, ഇപ്പോള്‍ അത് എത്രയോ കുറഞ്ഞു. ചോദിച്ച് ചോദിച്ച് അവര്‍ മടുത്തു കാണും

നിങ്ങളില്‍ ആരാണ് ആദ്യം ഐ ലവ് യു പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ഒന്ന് പറഞ്ഞിട്ടില്ല എന്നാണ് സജിനും ഷഫ്‌നയും പറയുന്നത്. പ്രപ്പോസ് ചെയ്തത് ഇക്കയാണ് (സജിന്‍). അത് എങ്ങിനെയൊക്കെയോ പറഞ്ഞ് ഒപ്പിയ്ക്കുകയായിരുന്നു. ആദ്യം ഞാന്‍ റിജക്ട് ചെയ്യുകയാണ് ചെയ്തത്. പക്ഷെ അതൊരു കടുത്ത നോ ആയിരുന്നില്ല. പിന്നീട് പ്രണയിച്ച് തുടങ്ങിയപ്പോള്‍ ഐ ലവ് യു എന്ന് പരസ്പരം പറഞ്ഞിട്ടുണ്ട്.

കൂട്ടത്തില്‍ ഏറ്റവും അധികം വഴക്കിടുന്നത് ഷഫ്‌നയാണ് എന്ന് രണ്ട് പേരും സമ്മതിയ്ക്കുന്നു. വഴക്കിട്ട് കഴിഞ്ഞാല്‍ ആദ്യം സോറി പറയുന്നത് സജിന്‍ ആണത്രെ. സജിന് പെട്ടന്ന് ദേഷ്യം വരും എന്നാല്‍ അത് പോലെ തണുക്കുകയും ചെയ്യും. കൂട്ടത്തില്‍ കൂടുതല്‍ റൊമാന്റിക് ഷഫ്‌നയാണ്, സജിനെ സര്‍പ്രൈസ് ചെയ്യ്പ്പിയ്ക്കുന്നത് എല്ലാം ഷഫ്‌നയ്ക്ക് ഭയങ്കര ഇഷ്ടമാണ് എന്ന്.

about shafna

Continue Reading
You may also like...

More in News

Trending