serial
വിവാഹത്തിന് ശേഷം ആ ഭാഗ്യം ഞങ്ങളെ തേടിയെത്തി; തുറന്ന് പറഞ്ഞ് ശ്രീനിഷ്!
വിവാഹത്തിന് ശേഷം ആ ഭാഗ്യം ഞങ്ങളെ തേടിയെത്തി; തുറന്ന് പറഞ്ഞ് ശ്രീനിഷ്!
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയുമാണ് പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിൽ മൊട്ടിട്ട ആറു മാസത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷ് വാർത്തയാണ് ശ്രീനിഷ് ആരാധകർക്കിടയിൽ പങ്കുവെച്ചിരിക്കുന്നത്. സീ കേരളം ചാനലിൽ തന്റെ പുതിയ പരമ്പര എത്തുകയാണെന്ന് ശ്രീനിഷ് പറയുന്നു .
ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സത്യ എന്ന പെൺകുട്ടിയാണ് പുതിയ പരമ്പര. സീരിയലിന്റെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഇതിന് മുൻപ് പ്രണയം സീരിയലിലൂടെ ശ്രീനീഷ് പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.
രാജ്യത്തെ ഏറ്റവും അധികം റേറ്റിങ്ങുള്ള ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ് . ഹിന്ദിയിലാണ് ഇത് തുടക്കം കുറിച്ചതെങ്കിലും ഇപ്പോൾ ഭൂരിഭാഗം ഭാഷകളിലും പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് മലയാളത്തിൽ ബിഗ്‌ബോസ് ഇറങ്ങുന്നത് . തുടക്കത്തിൽ വല്യ സ്വീകാര്യത ഒന്നും ലഭിച്ചില്ലെങ്കിലും ,പിന്നീട് വൻ സ്വീകാര്യതയാണ് പ്രേക്ഷർക്കിടയിൽ കിട്ടി തുടങ്ങിയത്.
റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ശ്രീനിഷും പേർളിയും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഷോ വിജയിക്കാന്‍ ഇരുവരും ചേര്‍ന്നുള്ള നാടകമാണ് പ്രണയം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും. പേര്‍ളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഹിമാലയത്തിലേക്കാണ് ഇരുവരും യാത്ര പോയത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഇരുവരും ആഘോഷിച്ചത് ഇവിടെ നിന്നുമായിരുന്നു.
പേര്‍ളിയുടെ പിറന്നാളിന് സര്‍പ്രൈസാണ് ശ്രീനി ഒരുക്കിയിരുന്നത്. ക്യാംപ് ഫയര്‍ ഒരുക്കിയും കാട്ടിലൂടെയും മലകള്‍ കയറിയും വേറിട്ടൊരു യാത്രാനുഭവമായിരുന്നു താരദമ്പതികള്‍ക്ക് ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രം പേജിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു ശ്രീനിഷും പേർളിയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
Sreenish aravindh