Connect with us

ജീവിതകാലം മുഴുവൻ നമ്മൾ ഇങ്ങനെത്തന്നെ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; സജിനോട് ഷഫ്‌ന; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ

Malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് സജിനും ഷഫ്‌നയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങളുടെ ഒൻപതാം വിവാഹ വാർഷികം ആഘോഷിച്ചത്. ഷഫ്നക്ക് ഒപ്പമുള്ള ചിത്രങ്ങളും സജിൻ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ഷഫ്നയും വിവാഹ വാർഷികം ആണെന്നറിയിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു.

‘പ്രിയന് ഒൻപതാം വിവാഹ വാർഷികാശംസകൾ. നമ്മൾ പരിചയപ്പെട്ടിട്ടും പ്രണയത്തിലായിട്ടും 13 വർഷമായിരിക്കുന്നു. ഈ 13 വർഷം 13 ദിവസം പോലെയാണ് കടന്ന് പോയത്. ജീവിതകാലം മുഴുവൻ നമ്മൾ ഇങ്ങനെത്തന്നെ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം ഞാൻ ഏറെ സന്തോഷവതിയാണ്, അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല’ എന്നാണ് ഷഫ്‌ന കുറിച്ചത്. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് എത്തിയത്

സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ സജിന്‍ അറിയപ്പെടുന്ന്. സിനിമ, സീരിയല്‍ താരം ഷഫ്നയുടെ ഭർത്താവ് എന്ന നിലയിലായിരുന്നു തുടക്കത്തിൽ എല്ലാവരും സജിനെ അറിഞ്ഞിരുന്നതെങ്കിൽ ശിവേട്ടനിലൂടെ സജിന്‍ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കി. ഷഫ്ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത് എന്നും സജിന്‍ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top