Connect with us

ലച്ചുവിൻ്റെ വിവാഹം നടക്കുമോ? നടന്നാൽ ഉപ്പും മുളകിൽ സംഭവിക്കുന്നതെന്ത്?

serial

ലച്ചുവിൻ്റെ വിവാഹം നടക്കുമോ? നടന്നാൽ ഉപ്പും മുളകിൽ സംഭവിക്കുന്നതെന്ത്?

ലച്ചുവിൻ്റെ വിവാഹം നടക്കുമോ? നടന്നാൽ ഉപ്പും മുളകിൽ സംഭവിക്കുന്നതെന്ത്?

മലയാള ടെലിവിഷൻ ചരിത്രത്തിൽ പ്രേക്ഷക സ്വീകാര്യ ഇത്രയധികം നേടിയ മറ്റൊരു പരമ്പര ഉണ്ടാവില്ല എന്ന് പറയാം. ഉപ്പും മുളകും തുടങ്ങിയതിൽ പിന്നെ യൂട്യൂബിലും ഈ പരമ്പര തരംഗമായിമാറി. ഉപ്പും മുളകും കുടുംബം ആയിരത്തിലേക്ക് കടക്കുന്നതും ലച്ചുവിന്റെ വിവാഹത്തിന്റെയും കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാത്രമല്ല ലച്ചുവിന്റെ കല്യാണം കല്യാണം എന്ന് പറയുന്നതല്ലാതെ എന്താണ് ഇതെന്ന് ഇത് വരെയും ആർക്കും ഒരു പിടിയും കിട്ടിയിട്ടില്ല. ആകെ ഉള്ളത് ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥൻ ആണ് എന്നത് മാത്രാമാണ്. ഒപ്പം ലച്ചു, ഭാവി വരനും ഒരുമിച്ച് ഉള്ള ചില രംഗങ്ങളും. എന്നാൽ വളരെ ഡിസ്റ്റൻസിൽ നിന്നും ചിത്രീകരിച്ച രംഗങ്ങൾ ആയത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യവും ആയിട്ടും ഇല്ല.

പക്ഷേ ഇപ്പോൾ വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് എപ്പിസോഡുകളിൽ നിറയുന്നത്.
ലച്ചുവിന്റെ വിവാഹത്തിന് ആഭരങ്ങൾ എടുക്കുന്നതിനെപ്പറ്റിയും, വസ്ത്രങ്ങൾ എടുക്കുന്നതിനെപ്പറ്റിയും ഒരു കൂട്ടർ ചർച്ച ചെയ്യുമ്പോൾ അമ്മൂമ്മ പണ്ടത്തെ കല്യാണ രീതിയെ പറ്റി വാചാലയാകുന്നു. അതേസമയം വിവാഹം എത്തുമ്പോൾ ജ്യൂവലറി- ടെക്സ്റ്റിൽ ഷോപ്പുകളുടെ പതിവ് ശൈലിയെ പറ്റിയും, അവർ ബിസിനെസ്സ് കൂട്ടുവാനായി വിവാഹ പാർട്ടികളെ തപ്പിപിടിച്ചു ചെല്ലുന്നതിനെ പറ്റിയും ചർച്ച നടക്കുന്നു. വിവാഹത്തിന് തീയതി കുറിപ്പിക്കുന്ന തിരക്കിലാണ് ബാലു. മാത്രമല്ല കുട്ടൻപിള്ള, മാധവൻ പിള്ള കുഞ്ഞമ്മ നാട്ടുകാർ, തുടങ്ങിയവരുടെ കൈയ്യിൽ നിന്നും സംഭാവന കിട്ടുന്നതും അത് ശേഖരിക്കാൻ ആയി ഒരു വലിയ കൈ സഞ്ചി കൈയ്യിൽ കരുതിയ ബാലുവും രംഗങ്ങളിൽ നിറയുന്നുണ്ട്. ഈ ബാഗ് കണ്ടപ്പോൾ മുതലാണ് പ്രേക്ഷകർക്ക് സംശയം കൂടിയത്.

ലച്ചുവിന്റെ വിവാഹം നടന്നാൽ ഒന്ന് ഉറപ്പിക്കാം, ഒന്നുകിൽ നടി അഭിനയത്തിൽ നിന്നും പിന്മാറുന്നു, അല്ലെങ്കിൽ സ്വപ്നം പോലെ മറ്റെന്തോ ഉടായിപ്പ് എന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. അതേസമയം ഞങ്ങൾ ചെറുപ്പക്കാരുടെ നെഞ്ചിൽ തീ വാരി വിതറിയിട്ടുകൊണ്ടാണ് അവളുടെ വിവാഹം നിങ്ങൾ നടത്താൻ പോകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. അവളെ എങ്ങാനും കെട്ടിച്ചു വിട്ടാൽ ഉപ്പും മുളകും കുടുംബം ചുട്ടെരിക്കും എന്ന് പറയുന്നവരും കുറവല്ല. സ്വന്തം മോളെ കെട്ടാൻ പോണ ചെക്കനെ ഒന്ന് കാണുക പോലും ചെയ്യാണ്ട് കല്യാണത്തിന് സമ്മതിച്ച നീലു ചേച്ചീനെ സമ്മതിച്ചേ പറ്റു. ഒന്നുല്ലേലും മരുമോൻ ആയിട്ട് വരേണ്ട പയ്യനല്ലേ; ഇതെന്തോന്ന് കഥയാണ് ?? എപ്പിസോഡ് തികയ്ക്കാൻ ആണേലും ഒരു ലോജിക് ഒക്കെ വേണ്ടേ.

കല്യാണം ഉറപ്പിച്ചു എന്നും പറഞ്ഞ് ഒരു പാവം ചെക്കനെ സാദാ സമയം വീഡിയോ കോളും ചെയ്ത് അവനെ കൊണ്ട് സാധനങ്ങളും മേടിപ്പിച്ചു അവനുമായുള്ള കല്യാണത്തിന്റെ സ്വപ്നോം കണ്ട് നടന്നിട്ട് വേറൊരുത്തന്റെ ഫോട്ടോ കണ്ടപോഴേക്കും നീ പോയല്ലോ എന്റെ ലച്ചുവേ. സത്യം പറഞ്ഞാൽ തീരെ കൊള്ളില്ല ഇപ്പോഴത്തെ സ്റ്റോറി ലൈൻ… ഒരു ലോജിക് ഇല്ല.. എന്തൊക്കെയോ കാട്ടി കൂട്ടൽ… റിലേറ്റബ്ൾ ആയ കഥ വന്നാലേ കാണാൻ ഒരു രസമുള്ളൂ… ഇതിപ്പോ ലോകത്തെവിടെയും കാണാത്ത കല്യാണം… ചെക്കനെ കണ്ടിട്ടില്ല.. വിരുന്ന് നടന്നിട്ടില്ല പെണ്ണ് കാണൽ ചടങ്ങുപോലും നടന്നിട്ടില്ല ഇത്ര പെട്ടെന്ന് കല്യാണം നടത്തുവാണോ അത് ലോജിക് അല്ലല്ലോ? എന്ന് തുടങ്ങി ലച്ചുവിന്റെ കല്യാണത്തെ പറ്റിയുള്ള ചൂടൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Uppum Mulakum

More in serial

Trending

Recent

To Top