Connect with us

സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവിന്റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

News

സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവിന്റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവിന്റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

പ്രശ്സത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെയും, ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ നിർമാതാവായ ഷോബു യർലഗഡ്ഡയുടെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇതൊരു സ്കാമാണെന്നും ഇവർ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.

സന്തോഷ് ശിവൻറെ അസിസ്റ്റന്റിന്റെയും അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ആരും തങ്ങൾക്ക് മെസ്സേജ് അയക്കുകയോ വരുന്ന മെസ്സേജുകൾക്ക് മറുപടി അയക്കുകയോ ചെയ്യരുന്നാണ് ഇവർ അറിയിക്കുന്നത്. അതേസമയം വെള്ളിയാഴ്ച തൻറെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ട വിവരം സന്തോഷ് ശിവൻ അറിയിച്ചിരുന്നു.

പിന്നാലെ തന്റെ വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദേഹം അറിയിച്ചിരുന്നു. എക്‌സിലൂടെയാണ് തൻറെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി ഷോബു യർലഗഡ്ഡ അറിയിച്ചത്. വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾ കയ്യേറുന്നത് ഇപ്പോൾ തുടർക്കഥയാവുകയാണ്.

ഇത്തരത്തിൽ നിരവധി പേരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് പിന്നാലെ ഉപഭോക്താക്കളു‌ടെ വാട്‌സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച് മറ്റൊരു ഫോണിൽ നിന്ന് വാട്‌സ്ആപ്പ് ലോഗിൻ ചെയ്യുകയാണ് സൈബർ കുറ്റവാളികൾ ചെയ്യുന്നത്. എന്നാൽ വാട്സ്ആപ്പ് അക്കൗണ്ട് ലോഗൗട്ടാകുന്നതോടെ പിന്നീട് ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും സാധിക്കാതെ വരുന്നു.

More in News

Trending

Recent

To Top