Connect with us

ജ്യോതികയും സൂര്യയും ഉടൻ ദാമ്പത്യജീവിതം അവസാനിപ്പിക്കും; തകർച്ചയിലേക്ക് ആ കുടുംബം!!

News

ജ്യോതികയും സൂര്യയും ഉടൻ ദാമ്പത്യജീവിതം അവസാനിപ്പിക്കും; തകർച്ചയിലേക്ക് ആ കുടുംബം!!

ജ്യോതികയും സൂര്യയും ഉടൻ ദാമ്പത്യജീവിതം അവസാനിപ്പിക്കും; തകർച്ചയിലേക്ക് ആ കുടുംബം!!

തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയക്കവെ പ്രണയത്തിലായ ഇരുവരും 2006 ലാണ് വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജ്യോതിക വിവാഹിതയാകുന്നത്.

വിവാഹ ശേഷം നടി കരിയർ വിട്ടു. മുംബൈക്കാരിയായ ജ്യോതിക തന്റെ ജീവിതം ചെന്നെെയിലേക്ക് പറിച്ച് നട്ടു. തമിഴ് പോലും അറിയാതെയാണ് ജ്യോതിക സൂര്യയുടെ കുടുംബത്തിലെത്തുന്നത്. ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിക 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമാണ്.

ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ശൈത്താൻ വൻ വിജയം നേടി. അടുത്ത കാലത്താണ് ജ്യോതികയും സൂര്യയും ചെന്നെെ വിട്ട് മുംബൈയിലേക്ക് താമസം മാറിയത്.

സ്ത്രീകളോടുള്ള സൂര്യയുടെ ബഹുമാനത്തെ കുറിച്ചും, തനിക്ക് നല്‍കുന്ന മര്യാദയെ കുറിച്ചും ജ്യോതിക പറയാറുണ്ട്. എല്ലാവർക്കും സൂര്യയും ജ്യോതികയും മാതൃകാ ദമ്പതിമാർ തന്നെയാണ്. എന്നാൽ തമിഴ് സിനിമയിലെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുവർക്കും നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു. കംങ്കുവ എന്ന സിനിമയുടെ പരാജയമാണിതിന് കാരണമായത്.

സൂര്യയുടെ കരിയറിലെ ഏറ്റവും മോശം സിനിമയാണിതെന്ന് ആരാധകരുൾപ്പെടെ പറഞ്ഞിരുന്നു. എന്നാൽ റിലീസിന് മുമ്പ് ഏറ്റവും ഹൈപ്പ് ലഭിച്ച സിനിമയും കംങ്കുവയായിരുന്നു. റിലീസിന് പിന്നാലെ സൂര്യക്ക് നേരെ വരുന്ന പരിഹാസങ്ങൾ ഏറെയാണ്. കംങ്കുവയെ പിന്തുണച്ച ജ്യോതികയ്ക്ക് നേരെയും ട്രോളുകൾ വന്നിരുന്നു.

ഇപ്പോഴിതാ താര ദമ്പതികളെക്കുറിച്ച് വിവാദ പരാമർശം നടത്തിയിരിക്കുകയാണ് ജ്യോതിഷി മെഹ്റൊ. സൂര്യയും ജ്യോതികയും വേർപിരിയുന്നമെന്നും ജ്യോതികയുടെ ജാതക പ്രകാരം ഈ ബന്ധം നിലനിൽക്കില്ലെന്നും മെഹ്റൊ വാദിക്കുകയാണ്.

സൂര്യ സാറുടെ ജാതകം എനിക്കറിയാം. 2001 ൽ മൊണാലിസ എന്ന സിനിമ വന്നു. മാധവനായിരുന്നു ഹീറോ. ജ്യോതിക അന്ന് കരിയറിലെ പീക്കിലാണ്. എക്സ്പ്രഷൻ ക്യൂനായ ജ്യോതികയെ ആ സിനിമയിൽ നായികയാക്കാൻ തീരുമാനിച്ചു.

ഞങ്ങൾ ജ്യോതികയെ നേരിൽ കണ്ടു. ജാതകം നോക്കണമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. ജ്യോതിക സദാനന്ദൻ എന്നാണ് ജാതകം നോക്കാൻ തന്ന പേര്. ഒരു ഹീറോയെ എനിക്ക് വിവാഹം ചെയ്യാൻ പറ്റുമോ എന്ന് ജ്യോതിക എന്നോട് ചോദിച്ചു.

വിവാഹം ചെയ്യും, പക്ഷെ ആ ബന്ധം പിരിയുമെന്ന് ഞാൻ പറഞ്ഞു. പിന്നീട് ഒരിക്കൽ ഞാൻ ജ്യോതികയെ കണ്ടു. ജെമിനി സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോൾ എന്റെ അടുത്താണ് ഇരുന്നത്. ഓർമയുണ്ടോ എന്ന് ചോദിച്ചു. അറിയാത്ത പോലെയാണ് ജ്യോതിക പെരുമാറിയത്. ഒരുപക്ഷെ ദേഷ്യമായിരിക്കാമെന്നും മെഹ്റോ പറഞ്ഞു.

തന്റെ പ്രവചനം തെറ്റില്ലെന്നും 2025 ലോ അതിന് ശേഷമാേ സൂര്യയും ജ്യോതികയും പിരിയുമെന്നും മെഹ്റോ വാദിക്കുന്നു. നളിനിയും രാമരാജനും എത്ര വർഷം കഴിഞ്ഞാണ് പിരിഞ്ഞത്. സീതയും പാർത്ഥിപനും എത്ര വർഷം കഴിഞ്ഞാണ് പിരിഞ്ഞത്. അത്രത്തോളം സ്നേഹിച്ചവരായിരുന്നു സീതയും പാർത്ഥിപനും. എന്നാൽ പിരിയേണ്ടി വന്നു. ജാതകത്തിൽ പിരിയുമെന്നുണ്ടെങ്കിൽ അത് സംഭവിക്കുമെന്ന് ഇയാൾ വാദിക്കുന്നു.

ജ്യോതികയ്ക്ക് രണ്ട് വിവാഹ യോഗമാണ്. അതേസമയം ചിലർ ജ്യോതിഷ പ്രവചനങ്ങൾക്കപ്പുറമാണ്. ചിലപ്പോൾ പിരിഞ്ഞേക്കില്ലെന്നും മെഹ്റോ വാദിക്കുന്നു. സൂര്യക്ക് ഇപ്പോൾ കരിയറിൽ പരാജയം വന്നത് ജാതകത്തിലെ യോഗം കൊണ്ടാണെന്നും മെഹ്റോ പറയുന്നു. ആഗായം തമിഴ് എന്ന യൂട്യൂബ് ചാനലിലാണ് മെഹ്റോ വിവാദ വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

വീ‍ഡിയോക്ക് താഴെ വ്യാപക വിമർശനം വരുന്നുണ്ട്. സത്യസന്ധരായ ജ്യോതിഷിമാർ ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുമോ എന്നാണ് താര ദമ്പതികളുടെ ആരാധകർ ചോദിക്കുന്നത്. സൂര്യയും ജ്യോതികയും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. ജ്യോതിഷിയുടെ പ്രവചനം തീർത്തും തെറ്റാണെന്നും ആരാധകർ പറയുന്നു.

More in News

Trending