Connect with us

നെറുകില്‍ സിന്ദൂരമണിഞ്ഞ് വീണ; ആ സസ്പെൻസ് പുറത്ത്; ആരാധാകരെ ഞെട്ടിച്ച് ആ ചിത്രം!!

Malayalam

നെറുകില്‍ സിന്ദൂരമണിഞ്ഞ് വീണ; ആ സസ്പെൻസ് പുറത്ത്; ആരാധാകരെ ഞെട്ടിച്ച് ആ ചിത്രം!!

നെറുകില്‍ സിന്ദൂരമണിഞ്ഞ് വീണ; ആ സസ്പെൻസ് പുറത്ത്; ആരാധാകരെ ഞെട്ടിച്ച് ആ ചിത്രം!!

നടിയും ബിഗ് ബോസ് താരവുമായ വീണ നായര്‍ സിനിമയിലും സജീവമാണ്. സീരിയലുകളില്‍ നിന്ന് സിനിമയിലേക്ക് എത്തിയതോടെയാണ് നടി ശ്രദ്ധേയാവുന്നത്. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരിച്ചതിനുശേഷം വീണ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

നടിയുടെ കുടുംബജീവിതത്തെ പറ്റിയൊക്കെ ഷോയിലൂടെയാണ് പുറംലോകം അറിയുന്നത്. നടി, അവതാരക എന്നതിലുപരി നർത്തകിയും ഗായികയുമൊക്കെയാണ് വീണ. തട്ടീം മുട്ടീം എന്ന സിറ്റ്കോമിൽ അഭിനയിച്ച വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കോമഡി അനായാസം ചെയ്യാൻ കഴിയുന്ന ചുരുക്കം നടിമാരിൽ ഒരാൾ കൂടിയാണ് വീണ നായർ. വെള്ളിമൂങ്ങ എന്ന സിനിമയിലെ വീണ അഭിനയിച്ച കഥാപാത്രം ഹിറ്റായിരുന്നു.

സോഷ്യൽ മീഡിയയിലും വീണ ഏറെ സജീവമാണ്. സ്വകാര്യ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട നടിയാണ് താരം. ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബം ആയിരുന്നെങ്കിലും വൈകാതെ നടി ഭര്‍ത്താവുമായി വേര്‍പിരിയുകയായിരുന്നു.

എന്നാല്‍ അതിനെ എല്ലാം അതിജീവിച്ച് ജീവിതം ഏറ്റവും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് നടിയിപ്പോൾ. ഇപ്പോഴിതാ വീണ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നത്. ജീവിതം വളരെ ചെറുതാണ്, കിട്ടുന്ന ഓരോ നിമിഷവും മനോഹരമാക്കണം എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ വീണ കുറിച്ചിരിക്കുന്നത്.

ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് വീണയുടെ പോസ്റ്റ്. ‘എല്ലാം ആസ്വദിക്കുക, ഓരോ നിമിഷവും, ഓരോ സാഹചര്യവും. കാരണം ജീവിതം വളരെ ചെറുതാണ്’ എന്നാണ് വീണ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

‘അത്രയേയുള്ളൂ, ഹാപ്പിയായി ജീവിക്കൂ’ എന്ന് പറഞ്ഞ് ഒരുപാട് പിന്തുണകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. വീണ നില്‍ക്കുന്ന സ്ഥലത്തിന്റെ ഭംഗിയെ കുറിച്ച് പറയുന്നവര്‍ അത് എവിടെയാണെന്നും ചോദിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ നിരന്തരം വീണ പങ്കുവെയ്ക്കാറുണ്ട്. നെറുകില്‍ സിന്ദൂരവും, വേദന മറച്ചുവച്ചുള്ള ചിരിയുമുള്ള ഓരോ ഫോട്ടോയ്ക്കും പഴയകാല പാട്ടുകളാണ് ബാക്ക്ഗ്രൗണ്ടായി വീണ നല്‍കുന്നത്.

വേദനകള്‍ മറന്ന് മുന്നോട്ട് വരാന്‍ വീണയെ ആശ്വസിപ്പിക്കുന്നതാണ് കമന്റുകള്‍. ജീവിതത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട സമയത്ത് അനുഭവിച്ച വേദനകളെ കുറിച്ച് വീണ നേരത്തെ പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. അക്കാലത്ത് ഭര്‍ത്താവിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിവാഹ മോചനം സംഭവിച്ചതിന് ശേഷം മകനൊപ്പമുള്ള ജീവിതം കഴിയുന്നത്ര ഹാപ്പി ആക്കാന്‍ ശ്രമിക്കുകയാണ് വീണ. ഷൂട്ടിങും യാത്രകളുമായി തിരക്കിലാണ് നടി.

ആർ ജെ അമനാണ് വീണയുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്ത്. കുറച്ച് കാലമായി ഇരുവരും വേർ‌പിരിഞ്ഞാണ് താമസിക്കുന്നത്. തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വീണ തന്നെ മുമ്പ് പറഞ്ഞിരുന്നു. മുമ്പ് ഒരു അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ചും ബിഗ് ബോസിന് ശേഷം ഉള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വീണ പറഞ്ഞിരുന്നു.

നമ്മുടെ ലൈഫിലെ നല്ല ഓർമകളാണ് അതെല്ലാം, കുറെ നല്ല ഓർമകളുണ്ടല്ലോ. നമ്മുടെ ലൈഫിൽ ആ സിറ്റുവേഷൻ വരുമ്പോൾ ഓർക്കാറുണ്ട്. നമ്മുടെ ലൈഫിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ആ ഒരു സമയം വരുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ഓർക്കാറുണ്ട്. ഓർമകൾ ഒരിക്കലും മരിച്ചുപോകില്ല. അത് ഞാനും ഓർക്കറുണ്ട് തീർച്ചയായും അമ്പാടിയുടെ അച്ഛനും ഓർക്കുന്നുണ്ടാകും.

ബിഗ് ബോസ് ലൈഫിൽ തിരിച്ചടി കിട്ടാൻ കാരണം ആയി എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിനും വീണ മറുപടി പറഞ്ഞിരുന്നു. ബിഗ് ബോസ് എന്ന് പറയാൻ പറ്റില്ല. അതിന് ഒത്തിരി കാര്യങ്ങളുണ്ട്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു. ഫാമിലി ലൈഫിന്റെ കാര്യമാണല്ലോ ചോദിച്ചത്.

രണ്ട് പേരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴാണ് വലിയ പ്രശ്‌നത്തിലേക്ക പോവുന്നത്. ചിലപ്പോൾ പലരും ഇടപെട്ട് സോൾവായി പോവാറുണ്ട്. ചിലത് പോവാറില്ല. എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ അത് ആളികത്തും. ഒരു സ്‌റ്റേജിൽ എത്തുമ്പോഴായിരിക്കും ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അപ്പോഴേക്കും സമയം കടന്നുപോയിട്ടുണ്ടാകും എന്നും വീണ വ്യക്തമാക്കി.

More in Malayalam

Trending