Connect with us

കാന്‍ ചലച്ചിത്രമേളയില്‍ ആദരവ്; പിയറി ആന്‍ജെനിയക്‌സ് എക്‌സല്‍ലെന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങി സന്തോഷ് ശിവന്‍

Malayalam

കാന്‍ ചലച്ചിത്രമേളയില്‍ ആദരവ്; പിയറി ആന്‍ജെനിയക്‌സ് എക്‌സല്‍ലെന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങി സന്തോഷ് ശിവന്‍

കാന്‍ ചലച്ചിത്രമേളയില്‍ ആദരവ്; പിയറി ആന്‍ജെനിയക്‌സ് എക്‌സല്‍ലെന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങി സന്തോഷ് ശിവന്‍

77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളികള്‍ക്ക് അഭിമാനമായി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. ഛായാഗ്രഹണത്തിലെ പിയറി ആന്‍ജെനിയക്‌സ് എക്‌സല്‍ലെന്‍സ് പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി. നടി പ്രീതി സിന്റയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

തന്റെ സുഹൃത്തു കൂടിയായ പ്രീതി സിന്റെയുടെ കൈകളില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ആമിര്‍ ഖാന്‍ അഭിനയിച്ച ‘റാഖ്’ (1989) എന്ന സിനിമയില്‍ ആന്‍ജെനിയക്‌സ് ലെന്‍സുകള്‍ ഉപയോഗിച്ചതടക്കമുള്ള തന്റെ ചലച്ചിത്ര യാത്രയെ കുറിച്ച് സന്തോഷ് ശിവന്‍ മനസ് തുറന്നു.

1998ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റൊമാന്റിക് ചിത്രം ‘ദില്‍ സേ’യിലാണ് പ്രീതി സിന്റെയും സന്തോഷ് ശിവനും ആദ്യമായി ഒരുമിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ, കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സന്തോഷ് ശിവന്‍.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരു പ്രമുഖ അന്തര്‍ദേശീയ ഫോട്ടോഗ്രാഫി ഡയറക്ടറെ ആദരിക്കുന്ന അവാര്‍ഡാണ് ഛായാഗ്രഹണത്തിലെ പിയറി ആന്‍ജെനിയക്‌സ് എക്‌സല്‍ലെന്‍സ് പുരസ്‌കാരം.

2013ലാണ് ഈ പുരസ്‌കാരം ആരംഭിച്ചത്. റെട്രോഫോക്കസ് സൂം മെക്കാനിസം കണ്ടുപിടിച്ച, ഹൈഎന്‍ഡ് സൂം ലെന്‍സുകളുടെ നിര്‍മ്മാതാവുമായ Pierre Angénieux ല്‍ നിന്നാണ് ഈ പേര് വന്നത്.

More in Malayalam

Trending