Connect with us

5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി, മൂന്ന് തവണ മൊട്ടയടിച്ചു, 17 കിലോ കൂട്ടി; ഉരുക്ക് സതീശന് വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍; തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

News

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സന്തോഷ് പണ്ഡിറ്റ്. പലപ്പോഴും പരിഹാസങ്ങളും അവഹേളനങ്ങളുമൊക്കെ കേട്ടെങ്കിലും സന്തോഷ് തന്റേതായ രീതിയിലുള്ള സിനിമകള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ 2018 ലെ ചിത്രം ഉരുക്ക് സതീശന്‍ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണവേളയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സന്തോഷ് പറഞ്ഞിരുന്നു.

‘ഉരുക്ക് സതീശന്‍ സിനിമ കണ്ടവര്‍ അഭിപ്രായം അറിയിക്കുക. കേരളം (സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് ടൗണ്‍, കുറ്റികാട്ടൂര്‍, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവില്‍ സ്‌റ്റേഷന്‍, എരഞ്ഞിപ്പാലം), രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശന്‍. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്.

വിശാല്‍ എന്ന കഥാപാത്രം ചെയ്യുവാന്‍ 62 കിലോ ശരീരഭാരം കുറച്ച് 57 ല്‍ എത്തിച്ചു. ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശന്‍ എന്ന കഥാപാത്രം ചെയ്തത്.’

‘ആ ഷൂട്ടിംഗിന് ഇടയില്‍ മറ്റൊരു ചിത്രം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സ്വന്തം സിനിമ നിര്‍ത്തി അതില്‍ പോയി മുടി വളര്‍ത്തി അഭിനയിച്ചു. ആ സിനിമ പൂര്‍ത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശന്‍ കഥാപാത്രം തീര്‍ത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോള്‍ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം തോന്നി.

അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു (പാവം ഞാന്‍….). ഈ സിനിമ കാണുമ്പോള്‍ എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാക്കണം എന്നില്ല. അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാന്‍ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവര്‍ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‌ലോഡ് ആയ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക..’, എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top