നാൽപ്പത്തിയാറാം വയസിൽ നടൻ റെഡിൻ കിംഗ്സ്ലിയ്ക്ക് വിവാഹം; വധു സീരിയൽ നടി സംഗീത; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ആശംസകളർപ്പിച്ച് സഹപ്രവര്‍ത്തകരും ആരാധകരും!!
By
തമിഴ് സിനിമാ ലോകത്ത് വളര്‍ന്നുവരുന്ന ഹാസ്യ നടനാണ് റെഡിന്‍ കിങ്സ്ലി. കൊണ്ടും, വ്യത്യസ്തമായ സംസാര രീതികൊണ്ടും പ്രേക്ഷക പ്രിയം നേടാൻ താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ നാൽപ്പത്തിയാറാം വയസിൽ താരം വിവാഹിനായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഡാന്‍സറും ഇവന്‍റ് ഓര്‍ഗനൈസറുമായിരുന്നു റെഡിന്‍ കിംഗ്സ്‍ലി. അഭിനേതാവായി അരങ്ങേറുന്നതിന് മുന്‍പ് ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തിയതും നര്‍ത്തകനായി ആയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാറിന്‌റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്‍ കിംഗ്‍സ്‍ലി ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിലൂടെയാണ് പ്രശസ്തനായത്.
നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള റെയ്ഡിന്റെ അരങ്ങേറ്റം. പിന്നീട് ഡോക്ടര്‍, ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിന്‍ കിംഗ്‍സ്‍ലിയെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്.
തമിഴ് ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ നടിയാണ് നടി സംഗീത. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. റെഡിൻ കിംഗ്സ്ലിയുടെ സിനിമാ സുഹൃത്തും പ്രശസ്ത നടനും നർത്തകനുമായ സതീഷാണ് റെഡിന് ആശംസകൾ നേർന്ന് വിവാഹ ഫോട്ടോകൾ പങ്കിട്ടത്.
ഇതൊരു സിനിമാ സെറ്റല്ല. ഇത് സത്യമാണ് എന്നാണ് അദ്ദേഹം റെഡിന്റെയും സംഗീതയുടെയും വിവാഹ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്. സോഷ്യൽമീഡിയയിൽ റെഡിന്റെ വിവാഹ ചിത്രങ്ങൾ വൈറലായി തുടങ്ങിയപ്പോൾ ആരാധകരെല്ലാം ഷൂട്ടിങിന്റെ ഭാഗമായി നടന്ന വിവാഹമാണോ എന്ന് സംശയിക്കുകയും അത്തരം കമന്റുകൾ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെയാണ് റെഡിന് വേണ്ടി സതീഷ് ഇത് യഥാർത്ഥ വിവാഹം തന്നെയാണെന്ന് വ്യക്തമാക്കി എത്തിയത്.
ഇളം ലാവണ്ടർ ഷേഡ് വരുന്ന സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു റെഡിന്റെ വേഷം. റെഡിന്റെ വസ്ത്രത്തോട് മാച്ചാകുന്ന ഇളം ലാവണ്ടർ ഷേഡ് വരുന്ന സിൽക്ക് സാരിയും ആഭരണങ്ങളുമാണ് വധു സംഗീത അണിഞ്ഞിരുന്നത്. ട്രെഡീഷണലായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.