News
സംഗീത ജീവിതം മതിയാക്കി റാപ് സൂപ്പര്‍താരം ഡാഡി യാങ്കി
സംഗീത ജീവിതം മതിയാക്കി റാപ് സൂപ്പര്‍താരം ഡാഡി യാങ്കി
ലാറ്റിനമേരിക്കന്‍ പാട്ടുകളിലൂടെ ശ്രദ്ധേയനായ പ്യൂര്‍ട്ടോറിക്കന്‍ റാപ് സൂപ്പര്‍താരം ഡാഡി യാങ്കി സംഗീതം മതിയാക്കി. അവസാനത്തെ സംഗീത പര്യടനം നാട്ടിലെ വേദിയില്‍ സംഘടിപ്പിച്ചാണ് സംഗീത സപര്യക്ക് താരം വിരാമമിട്ടത്. ഗാസൊലീന, ഡെസ്പാസിറ്റോ തുടങ്ങിയ പാട്ടുകളിലൂടെയാണ് താരം ആരാധക മനസുകളില്‍ ചേക്കേറിയത്.
ശിഷ്ട ജീവിതം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവയ്ക്കുന്നതായും താരം അറിയിച്ചു. ബാരിയോ ഫിനോ, കോണ്‍ കാല്‍മ, റൊംപെ തുടങ്ങിയവയാണ് ഹിറ്റായ മറ്റു പാട്ടുകള്‍. ഡാഡി യാങ്കിയെപ്പോലെ പ്യൂര്‍ട്ടോറിക്കന്‍ ഗായകര്‍ ഒട്ടേറെപ്പേര്‍ സുവിശേഷ ജീവിതത്തിനായി പാട്ടു നിര്‍ത്തിയവരാണ്
‘ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്തു പ്രയോജനം’ എന്നു ചോദിച്ചാണ് താരം കണ്ണീര്‍ വാര്‍ത്തത്. ഇനി റമോണ്‍ അയാല റോഡ്രിഗൂസ് എന്ന യഥാര്‍ഥ പേരിലേക്ക് മടങ്ങുമെന്നും 46കാരന്‍ പ്രഖ്യാപിച്ചു.