Connect with us

50000 രൂപയൊക്കെ വാങ്ങിയാണ് ഉദ്‌ഘാടനത്തിനു പോകുന്നത് ..ഇനി ഓസിനു പരിപാടിക്ക് പോകില്ല .. ചാവാലി പട്ടികള്‍ പലതും പറയും.. – സന്തോഷ് പണ്ഡിറ്റ്

Malayalam Breaking News

50000 രൂപയൊക്കെ വാങ്ങിയാണ് ഉദ്‌ഘാടനത്തിനു പോകുന്നത് ..ഇനി ഓസിനു പരിപാടിക്ക് പോകില്ല .. ചാവാലി പട്ടികള്‍ പലതും പറയും.. – സന്തോഷ് പണ്ഡിറ്റ്

50000 രൂപയൊക്കെ വാങ്ങിയാണ് ഉദ്‌ഘാടനത്തിനു പോകുന്നത് ..ഇനി ഓസിനു പരിപാടിക്ക് പോകില്ല .. ചാവാലി പട്ടികള്‍ പലതും പറയും.. – സന്തോഷ് പണ്ഡിറ്റ്

ഒരു ചാരിറ്റി പരിപാടിയിൽ ഉദഘാടകനായി വിളിച്ച സന്തോഷ് പണ്ഡിറ്റ്ഉണ്ടാക്കിയ പ്രശ്നങ്ങളെ കുറച്ച് രൂക്ഷമായി പ്രതികരിച്ച് അനുജ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. അവർ ശേഖരിച്ച പണം സ്വന്തം കാശ് നൽകിയെന്ന രീതിയിൽ ഫേസ്ബുക്കിൽ പങ്കു വച്ചതോടെയാണ് അനുജ സന്തോഷ് പണ്ഡിറ്റിനെതിരെ രംഗത്ത് വന്നത്. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് ഇപ്പോൾ.

അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തില്‍ ഞാന്‍ പോയ് എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇനി മേലില്‍ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല എന്ന് അനൂജയുടെ പോസ്റ്റ് കോണ്ടതോടെ തീരുമാനിച്ചു. ആര് സര്‍പ്പോര്‍ട്ട് ചെയ്താലും, സഹായിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്നാലാകുന്ന സഹായങ്ങള്‍ എന്റെ വരുമാനത്തിന്റെ പകുതി ഞാന്‍ ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞു.

ഇവരെന്നല്ല, എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്ബോഴും പലരും ഷര്‍ട്ടും ഭക്ഷണവും താറുണ്ട്. ചാവാളി പട്ടികള്‍ പലതും പറയും.. ചിലപ്പോള്‍ ഇവര് തന്നെ അയ്യോ ഞങ്ങള്‍ക്ക് തെറ്റി പോയ് എന്നും പറഞ്ഞ് പോസ്റ്റിടാം.- പണ്ഡിറ്റ് നവ്യക്തമാക്കുന്നു.

ഐ ഡോണ്ട് കെയര്‍.. ഭഗവാന്‍ ശ്രീകൃഷ്ണനാണ് എന്റെ വഴികാട്ടി. യെസ് .. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.. അവര് ഷര്‍ട്ട് വാങ്ങി തന്നു, അവര്‍ ഭക്ഷണം വാങ്ങി തന്നു എന്നല്ലേ ആരോപണം.. എന്റെ കഷ്ടകാലത്തിന് ഫേസ്ബുക്ക് ഫ്രണ്ട് ആയിരുന്ന അവരുടെ പരിപാടിയില്‍ ഫ്രീ അയി പോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ് . ഇനി മേലില്‍ ഇതു പോലുള്ള അബദ്ധം ആവര്‍ത്തിക്കില്ല. സാധാരണ 50000 ഒക്കെ വാങ്ങിയാണ് ഷോപ്പ് ഇനാഗുരേഷന്‍ , ടീവി പ്രോഗ്രാംസിന് പോകാറുള്ളത്. ഓസിക്ക് ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരു വിലയുണ്ടാകില്ല. അതാണ് എനിക്ക് കിട്ടിയ മെസ്സേജ്.. ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച്‌ കിട്ടുവാനായ് പ്രശസ്തരെ വിളിക്കാതെ സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക.- പണ്ഡിറ്റ് പറഞ്ഞു.

ചാരിറ്റിയെല്ലാം ഉദ്ഘാടനത്തിന് റീച്ച്‌ കൂടി കിട്ടുവാനാണ് പലരും പ്രശസ്തരെ കെട്ടി എഴുന്നള്ളിച്ച്‌ കൊണ്ടു വരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചാരിറ്റി കാര്യമാണെന്നും തങ്ങള്‍ സ്വയമേവ ചെയ്താല്‍് പരിപാടി ആരും കാണില്ല എന്നവര്‍ ചിന്തിക്കുന്നു. ചാരിറ്റി എന്നതിന്റെ മറവില്‍ പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിക്ക് വിളിക്കും. പ്രമുഖര്‍ ഗതികേട് കൊണ്ട് സ്വന്തം കൈയിലെ പണവും, 2 ദിവസവും കളഞ്ഞ് വേണം നന്മമരങ്ങളുടെ ചാരിറ്റി ഉദ്ഘാടനം ചെയ്യുവാന്‍ ചെല്ലേണ്ടത്. പലതും വളരെ ദൂരെ ആയിരിക്കും.

ഇത്തരം സദ്പ്രവര്‍ത്തി ഉത്ഘാടനം ചെയ്യേണ്ടതുണ്ടോ? എന്ന ചോദ്യവും സന്തോഷ് പണ്ഡിറ്റ് ഉന്നയിക്കുന്നു. പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചാണ് ഉദ്ഘാടനമെങ്കില്‍ ജന്മം തന്ന സ്വന്തം മാതാപിതാക്കളെ വിളിച്ചാല്‍ ഒരു ഗുരുത്തം എങ്കിലും ആകും. ഇതിപ്പോള്‍ തന്നെ സമയവും, പണവും മുടക്കി ചെല്ലുമ്ബോള്‍് പ്രശസ്തര്‍ക്ക് വിഷമമാകും ഫലം.. പ്രശസ്തര്‍ക്കായ് ചെലവാക്കുന്ന ലോഡ്ജ് , ഡ്രസ്സ് , ഫുഡ് എന്ന് തുടങ്ങി . പണം കൂടി ഏതെങ്കിലും പാവപ്പെട്ടവന് കൊടുത്താല്‍ പോരെ. പ്രശസ്തന് വാങ്ങി കൊടുത്തത് സ്വന്തം അച്ഛന് വാങ്ങി കൊടുക്കാം. അല്ലെങ്കില്‍ സ്വന്തം അമ്മക്ക് സാരി വാങ്ങി കൊടുക്കാം. പക്ഷേ അവരൊന്നും പ്രശസ്തരല്ലല്ലോ..അവരെ ചാരിറ്റി ചെയ്യുന്ന മഹാത്മാര്‍ വിളിക്കൂലാ..റീച്ച്‌ കിട്ടില്ലല്ലോ..?- പണ്ഡിറ്റ് ചോദിക്കുന്നു.

ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവര്‍ അതിന്റെ ഉദ്ഘാടനത്തിന് സ്വന്തം മാതാപിതാക്കളെ തെരഞ്ഞെടുക്കുക. അവര് പ്രശസ്തരല്ലാത്തതുകൊണ്ട് ഒഴിവാക്കുന്ന പരിപാടി അവസാനിപ്പിക്കുക. ഇതിലൂടെ പ്രശസ്തര്‍ക്കും പണവും സമയവും ലാഭിക്കാം.. അരിയും സാധനങ്ങളും പ്രമുഖര്‍ കൊടുത്താലേ വാങ്ങൂ എന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. പ്രമുഖന്റെ മറവില്‍ പ്രശസ്തരാകുവാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

santhosh pandit replied to controversies

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top