Malayalam
പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും; മധുരരാജാ പുഷ്പം പോലെ 200 കോടി ക്ലബ്ബിൽ കയറും !!!
പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും; മധുരരാജാ പുഷ്പം പോലെ 200 കോടി ക്ലബ്ബിൽ കയറും !!!
മമ്മൂട്ടി പ്രധാന വേഷത്തിലെത്തി വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രം മധുരരാജയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. 9 വര്‍ഷത്തിന് ശേഷം രാജയ്ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഇത്തവണത്തെ വരവിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഏപ്രില്‍ 12നാണ് ചിത്രമെത്തുന്നത്. പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തുന്ന ട്രെയിലറായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിച്ചെത്തുന്ന ചിത്രത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചിട്ടുള്ളത്. പുഷ്പം പോലെ ഈ ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന പ്രവചനവും അദ്ദേഹം നടത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളായി പലരുമുണ്ടാവുമെങ്കിലും മുന്നിലെത്തുന്നത് മധുരരാജ തന്നെയാവുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയായിരിക്കും അടുത്ത മത്സരമെന്നുമാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.
santhosh pandit about madhuraraja
