Connect with us

മമ്മൂട്ടിയുടെ മൊബൈൽ കാരണം മുൻപ് മുരളി വഴക്കിട്ടിട്ടുണ്ട് – സംവിധായകൻ തുളസിദാസ് പറയുന്നു

Malayalam

മമ്മൂട്ടിയുടെ മൊബൈൽ കാരണം മുൻപ് മുരളി വഴക്കിട്ടിട്ടുണ്ട് – സംവിധായകൻ തുളസിദാസ് പറയുന്നു

മമ്മൂട്ടിയുടെ മൊബൈൽ കാരണം മുൻപ് മുരളി വഴക്കിട്ടിട്ടുണ്ട് – സംവിധായകൻ തുളസിദാസ് പറയുന്നു

എന്തോ വലിയ ഒരു ആഡംബര വസ്തു ആയിട്ടായിരുന്നു ഒരു 25 വർഷം മുന്നേ മൊബൈൽ എന്ന വസ്തുവിനെ എല്ലാപേരും നോക്കി കണ്ടിരുന്നത് .ഒരു മൊബൈൽ ഫോൺ കയ്യിലുണ്ടങ്കിൽ അത് വലിയ വാർത്തയാകുന്നു സമയം ആയിരുന്നു അത് .ആ സമയത്തു സംവിധായകൻ തുളസീദാസിന്റെ സെറ്റിൽ ഒരു സംഭവം ഉണ്ടായി .സിനിമയില്‍ അഭിനയിച്ചിരുന്ന താരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കി കൊണ്ടിരുന്ന സമയം കൂടി ആയിരുന്നു .അന്നത്തെ മൊബൈല്‍ ട്രെന്‍ഡിന് കാരണമായത് മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയായിരുന്നു. അതിനെക്കുറിച്ച്‌ തുറന്നു പറയുകയാണ് സംവിധായകന്‍ തുളസിദാസ്.

ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍ അങ്ങനെ ശക്തമായ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. മമ്മൂട്ടി വലിയ ഒരു മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മോട്ടറോളയുടെ സെറ്റായിരുന്നു അത്. ആ സമയത്ത് വളരെ അപൂര്‍വമായിരുന്നു. സംസ്ഥാനത്ത് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ മാറി.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഗൗതമി ഒരു മൊബൈലുമായി സെറ്റില്‍ എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല. ചില സമയങ്ങളില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ച്‌ അഭിനേതാക്കള്‍ ഫോണ്‍ വിളിക്കാന്‍ പോകും. ഇത് മുരളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറച്ചു കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച്‌ ഇനിയും ഇങ്ങനെ നടന്നാല്‍ താന്‍ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞു.

പക്ഷെ കാര്യങ്ങൾ പറഞ്ഞു എല്ലാരേയും മനസ്സിലാക്കാൻ ഒരുപാടു ബുദ്ധിമുട്ടിയെന്നും ശേഷം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ വേഗം പരിഹരിക്കുകയും പിന്നെ ശ്‌ഹൂറ്റിംഗ് പുനരാരംഭിക്കുകയും ആയിരുന്നു എന്ന് തുളസിദാസ്‌ പറയുന്നു .

director thulasidas shares old memories in his movie location

Continue Reading
You may also like...

More in Malayalam

Trending