Connect with us

ആ സീന്‍ ഒന്ന് മാറ്റാന്‍ ജീത്തു സാറിന്റെ കാല് പിടിച്ചു, പറ്റില്ല സാര്‍ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു; പക്ഷേ സമ്മതിച്ചില്ല, ശാന്തി മായാ ദേവി

Malayalam

ആ സീന്‍ ഒന്ന് മാറ്റാന്‍ ജീത്തു സാറിന്റെ കാല് പിടിച്ചു, പറ്റില്ല സാര്‍ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു; പക്ഷേ സമ്മതിച്ചില്ല, ശാന്തി മായാ ദേവി

ആ സീന്‍ ഒന്ന് മാറ്റാന്‍ ജീത്തു സാറിന്റെ കാല് പിടിച്ചു, പറ്റില്ല സാര്‍ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു; പക്ഷേ സമ്മതിച്ചില്ല, ശാന്തി മായാ ദേവി

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘ദൃശ്യം 2’. ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഡ്വക്കേറ്റ് ശാന്തി മായാദേവി. ശാന്തിയുടെ വക്കീല്‍ കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു. അതിന് ശേഷം ലോകേഷ് കനകരാജ് വിജയ് ചിത്രം ‘ലിയോ’യിലും ശാന്തി വക്കീല്‍ ആയാണ് എത്തിയത്. ഏറ്റവും പുതിയ ചിത്രമായ നേരിന്റെ സഹ തിരക്കഥാക്കൃത്ത് കൂടിയാണ് ശാന്തി മായാദേവി.

ഇപ്പോഴിതാ ദൃശ്യം 2 ലെ ഒരു രംഗം എത്ര തവണ പറഞ്ഞിട്ടും ജീത്തു ജോസഫ് കട്ട് ചെയ്യാന്‍ തയ്യാറായില്ല എന്നാണ് ശാന്തി പറയുന്നത്. ക്ലൈമാക്‌സ് രംഗത്തില്‍ സസ്പന്‍സ് വെളിപ്പെടുത്തുന്ന സമയത്തെ തന്റെ എക്‌സ്പ്രഷന്‍ കുറച്ച് കൂടുതലായിപ്പോയെന്നും അതുകൊണ്ടാണ് അത് കട്ട് ചെയ്യാന്‍ പറഞ്ഞതെന്നുമാണ് ശാന്തി പറയുന്നത്.

‘അത് അറിയാതെ ആ ആദ്യത്തെ ടേക്കില്‍ വന്ന് പോയി. അത് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ജീത്തു സാറിന്റെ കാല് പിടിച്ചു പറഞ്ഞു ആ സീന്‍ ഒന്ന് മാറ്റാന്‍. കാരണം ഒത്തിരി വായ പൊളിച്ചു പോയി. യഥാര്‍ത്ഥത്തില്‍ അങ്ങനെ വായ തുറക്കാനല്ല ഞാന്‍ ഉദ്ദേശിച്ചത്.

സിനിമ ഒ. ടി. ടി റിലീസ് ആയിരിക്കുമെന്ന് അന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ സാറോട് പറഞ്ഞു, ഇത് തിയേറ്ററിലെ സ്‌ക്രീനില്‍ വരുമ്പോള്‍ ഞാന്‍ വാ പൊളിക്കുന്നത് വലുതായിട്ട് പ്രേക്ഷകര്‍ കാണില്ലേയെന്ന്. വായ മാത്രം സ്‌ക്രീനില്‍ കാണും, പറ്റില്ല സാര്‍ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു. പക്ഷെ ജീത്തു സാര്‍ പറഞ്ഞു അത് നാച്ചുറലാണെന്ന്.

ഞാന്‍ ചോദിച്ചു അതെങ്ങനെയാണ് നാച്ചുറല്‍ ആവുക ഒന്നില്ലെങ്കിലും ഒരു വക്കീല്‍ അല്ലേ, സ്ഥലകാലബോധം ഇല്ലാതെ ഇങ്ങനെ വാ പൊളിച്ചു നില്‍ക്കുമോയെന്ന്. ജീത്തു സാര്‍ പറഞ്ഞത്, അത് ഓക്കെയാണ് തന്റെ സമാധാനത്തിന് വേണമെങ്കില്‍ റീടേക്ക് എടുക്കാം പക്ഷെ ഞാന്‍ ഇത് തന്നെയായിരിക്കും ഉപയോഗിക്കുകയെന്ന്.

ഞാന്‍ പിന്നെ ക്യാമറമാനോടും പറഞ്ഞു, ചേട്ടനൊന്ന് പറഞ്ഞൂടെ അത് ഒഴിവാക്കാനെന്ന്. സതീഷ് ഏട്ടനായിരുന്നു ക്യാമറ. അദ്ദേഹവും പറഞ്ഞു, അത് കുഴപ്പമില്ലെന്ന്. പിന്നീട് സിനിമ വലിയ ഹിറ്റ് ആയപ്പോള്‍ അന്ന് ഞാന്‍ ജീത്തു സാറോട് ഒരുപാട് നന്ദി പറഞ്ഞു.’ എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി മായാദേവി പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending