Connect with us

ഈ കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ഉണ്ണി മുകുന്ദനെ ആയിരുന്നില്ല; മോഹൻലാലോ പൃഥ്വിരാജോ ആയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സേതു!!!!

Malayalam

ഈ കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ഉണ്ണി മുകുന്ദനെ ആയിരുന്നില്ല; മോഹൻലാലോ പൃഥ്വിരാജോ ആയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സേതു!!!!

ഈ കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ഉണ്ണി മുകുന്ദനെ ആയിരുന്നില്ല; മോഹൻലാലോ പൃഥ്വിരാജോ ആയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സേതു!!!!

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നടനായും നിർമ്മാതാവായുമെല്ലാം ഒരിടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിനെ പരിചയപ്പെട്ടതാണ് ഉണ്ണി മുകുന്ദന്റെ കരിയറിൽ വഴിത്തിരിവായത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

2011 ൽ സൂപ്പർഹിറ്റ് സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതേവർഷം തന്നെ മമ്മൂട്ടി ചിത്രമായ ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിൽ തുടക്കം കുറിച്ച താരം പിന്നീട് നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു.

എന്നാൽ ഉണ്ണിയുടെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയ ചിത്രം 2012ൽ പുറത്തിറങ്ങിയ മല്ലു സിംഗ് ആയിരുന്നു. കുഞ്ചാക്കോ ബോബൻ, മനോജ് കെ ജയൻ, ബിജു മേനോൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ നായക വേഷത്തിലെത്തിയത് ഉണ്ണിയാണ്. മല്ലുസിംഗ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ ഉണ്ണിയ്ക്ക് സാധിച്ചു. ചിത്രത്തിൽ ഹർവീന്ദർ സിം​ഗ് എന്ന കഥാപാത്രത്തിലൂടെ ഉണ്ണി പ്രേക്ഷകരുടെ കയ്യടികൾ വാങ്ങിക്കൂട്ടി.

ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് സേതു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ഉണ്ണി മുകുന്ദനെ ആയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് സേതു. മോഹൻലാലോ പൃഥ്വിരാജോ ആയിരുന്നു ആ സ്ഥാനത്തേക്ക് വരേണ്ടിയിരുന്നതെന്ന് അ​ദ്ദേഹം പറയുന്നു.

അടുത്തിടെ ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചിൽ. “ഞാൻ സ്വതന്ത്രനായി എഴുതിയ സിനിമയാണ് മല്ലു സിം​ഗ്. അൻവർ റഷീദ് ആയിരുന്നു ഡയറക്ഷൻ. ലാലേട്ടനെ ഹീറോ ആക്കുന്ന സിനിമയ്ക്കായി ഞങ്ങൾ കഥ ഒരുക്കാനിരുന്നതാണ്. അന്ന് ലാലേട്ടന് പറ്റിയ കഥകൾ ആലോചിക്കുമ്പോൾ, മല്ലു സിങ്ങിന്റെ ത്രെഡ് ഞാൻ പറഞ്ഞിരുന്നു. അന്ന് ടൈറ്റിൽ ഇല്ല. പക്ഷേ അതിനോട് സച്ചിക്ക് പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല.

സിനിമയ്ക്ക് വേണ്ടിയുള്ള സംഭവം ഇല്ലെന്ന രീതിയിലുള്ള തർക്കങ്ങൾക്ക് ഒടുവിൽ ഞങ്ങൾ വേണ്ടെന്ന് വച്ചു. അതേ സമയത്ത് തന്നെ റൺ ബേബിയുടെ എലമെന്റ് സച്ചിയും പറഞ്ഞിരുന്നു. അതെനിക്കും പൊരുത്തപ്പെടാൻ പറ്റിയില്ല. പക്ഷേ ഞങ്ങൾ സ്വതന്ത്രരായി കഴിഞ്ഞപ്പോൾ ഞാൻ ആദ്യം എഴുതുന്നത് മല്ലു സിം​ഗ് ആണ്. സച്ചി റൺ ബേബി റണ്ണും. ഭാ​ഗ്യവശാൽ രണ്ടും ഹിറ്റ് ആയിരുന്നു. പൃഥ്വിരാജ് ആയിരുന്നു മല്ലു സിങ്ങിന്റെ ഫസ്റ്റ് ഓപ്ഷൻ. പൃഥ്വിരാജിനെ വച്ചാണ് എഴുതി തുടങ്ങുന്നത്.

രാജു ഫുൾ തിരക്കഥ വായിച്ച് കേട്ടതാണ്. പുള്ളി ഭയങ്കര എക്സൈറ്റെഡ് ആയിരുന്നു. പക്ഷേ ഹീറോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡേറ്റ് ക്ലാഷ് വന്നതിനാൽ അത് നടന്നില്ല. ഷൂട്ട് മാറ്റിവയ്ക്കാനും പറ്റില്ല. കാരണം പാട്ടിലെ പൂക്കളൊക്കെ ഉള്ള സീസൺ ആയിരുന്നു അത്. അങ്ങനെയാണ് ഉണ്ണി മുകുന്ദനെ അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്”, എന്നാണ് സേതു പറഞ്ഞത്.

2012 ആണ് ആക്ഷൻ കോമഡി ഫിലിം ആയ മല്ലുസിംഗ് റീലീസ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് ആയിരുന്നു. ഉണ്ണി മുകുന്ദനോടൊപ്പം, കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ,മനോജ് കെ. ജയൻ,സൂരജ് വെഞ്ഞാറമൂട് തുടങ്ങിയ താരനിറങ്ങൾ അണിനിരന്ന ചിത്രം കൂടിയായിരുന്നു മല്ലുസിംഗ്. ഉണ്ണി മുകുന്ദന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം ജയ് ഗണേഷ് ആണ്.

ഇതൊരു ത്രില്ലർ ചിത്രമാണ്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ശങ്കർ ആണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദൻ, രഞ്ജിത്ത് ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ, രവീന്ദ്ര വിജയ്, എന്നിവർ അഭിനയിക്കുന്നു. പ്രധാന വേഷത്തിൽ ജോമോൾ അഭിനയിക്കുന്നുണ്ട്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോമോൾ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രം 2024-ൽ തീയറ്ററുകളിൽ റിലീസ് ചെയ്യും.

More in Malayalam

Trending