Connect with us

റാമിനെ കുറിച്ച് എന്നോടല്ല നിർമാതാവിനോടാണ് ചോദിക്കേണ്ടത്, ഞങ്ങൾ മുഴുവൻ പേരും ആ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്; ജീത്തു ജോസഫ്

Malayalam

റാമിനെ കുറിച്ച് എന്നോടല്ല നിർമാതാവിനോടാണ് ചോദിക്കേണ്ടത്, ഞങ്ങൾ മുഴുവൻ പേരും ആ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്; ജീത്തു ജോസഫ്

റാമിനെ കുറിച്ച് എന്നോടല്ല നിർമാതാവിനോടാണ് ചോദിക്കേണ്ടത്, ഞങ്ങൾ മുഴുവൻ പേരും ആ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്; ജീത്തു ജോസഫ്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാൽ-ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. ഇരുവരുമ ഒന്നിച്ച് റാം എന്നൊരു ചിത്രം വരുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ വ്നനിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുകയാണ്.

2020ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ’12ത് മാൻ’, ‘കൂമൻ’, ‘നേര്’ അടക്കമുള്ള സിനിമകൾ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയിട്ടുണ്ട്. കൂടാതെ ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നുണക്കുഴി’ തിയേറ്ററുകളിൽ എത്തുകയാണ്.

ഈ വേളയിലാണ് ചിത്രത്തിന്റെ റാമിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്നത്. റാം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ജീത്തു ജോസഫ് നേരിടുന്നത്. ഇപ്പോഴിതാ റാം സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

റാം സിനിമയെ കുറിച്ചുള്ള ചോദ്യം ഇനി എന്നോടല്ല ചോദിക്കേണ്ടത്, അത് ഇനി നിർമാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവൻ അണിയറക്കാരും നിർമാതാവിന്റെ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിക്കുക, ഞങ്ങൾ റെഡിയാണ് എന്നാണ് ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.

അഭിഷേക് ഫിലിംസ് ഉടമ രമേഷ് പി പിള്ളയാണ് റാമിന്റെ നിർമാണം. തൻറെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതിൽ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തൃഷയാണ് ചിത്രത്തിൽ നായിക.

എറണാകുളം , ധനുഷ്കോടി, ഡൽഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തിൽ കൊച്ചിയിൽ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങൾ പ്രധാന ലൊക്കേഷനായതിനാൽ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂർണമായും നിർത്തിവയ്‌ക്കേണ്ടി വന്നു. പിന്നീട് 2022ൽ ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും അതും നിർത്തേണ്ടി വന്നു.

Continue Reading
You may also like...

More in Malayalam

Trending