Connect with us

‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’, കേരളസാരിയില്‍ അതിമനോഹരിയായി വീണ നായര്‍

Malayalam

‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’, കേരളസാരിയില്‍ അതിമനോഹരിയായി വീണ നായര്‍

‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’, കേരളസാരിയില്‍ അതിമനോഹരിയായി വീണ നായര്‍

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതല്‍ തിളങ്ങിയത്.

ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ കാവ്യ മാധവന്‍ എന്ന വിളിപ്പേരോടെയാണ് വീണ നായര്‍ സീരിയല്‍ ലോകത്ത് കടന്നുവന്നത്. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു.

വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ഇന്ന് സോഷ്യല്‍ മീഡിയയിലടക്കം സജീവ സാന്നിധ്യമാണ് വീണ നായര്‍. ജീവിതത്തിലെ സന്തോഷവും സങ്കടവുമടക്കം തന്റെ മിക്ക വിശേഷങ്ങളും വീണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും വീണ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിത്തില്‍ ഒറ്റപ്പെട്ടു പോയതിനെ കുറിച്ച് പറയാന്‍ വീണയ്ക്ക് മടി ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മരണപ്പെട്ടതിനെ കുറിച്ചും ആര്‍ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചുമൊക്കെ വീണ അഭിമുഖങ്ങളില്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും വേര്‍പാടിനെ കുറിച്ച് പറയുമ്പോഴേല്ലാം നടി വികാരഭരിതയാവും. ആ സമയത്തെ ഒറ്റപ്പെടലില്‍ എല്ലാം അമന്‍ ആയിരുന്നു വീണയ്ക്ക് ആശ്വാസം.

പക്ഷേ 2022 ല്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നതിനെ കുറിച്ച് വീണ തുറന്നു പറഞ്ഞത്. ഒരുപാട് നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷമാണ് തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്ന് അമനും വീണയും വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ തുറന്നു പറച്ചിലിന് ശേഷവും ഗോസിപ്പുകള്‍ അവസാനിച്ചിരുന്നില്ല. വീണ എപ്പോള്‍ അടുത്ത വിവാഹത്തിനൊരുങ്ങും എന്നായിരുന്നു ചോദ്യം. രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളെല്ലാം നടി ചിരിച്ചു തള്ളി.

എന്നാല്‍ ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ വീഡിയോ ആക്കി പങ്കുവച്ചിരിക്കുകയാണ് നടി. ‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്. രണ്ടാം വിവാഹമായോ എന്ന ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍. അതേ സമയം ആരാണ് വരന്‍ എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. നിലവില്‍ മകനൊപ്പം കൊച്ചിയിലാണ് വീണ താമസിക്കുന്നത്. വേര്‍പിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങള്‍ താനും അമനും ചേര്‍ന്നാണ് നോക്കുന്നതെന്ന് വീണ പറഞ്ഞിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് അമന്‍ ദുബായിയില്‍ ആണ്. അടുത്തിടെ മകന്‍ അമ്പാടി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവെച്ചിരുന്നു. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സുഭദ്രം എന്ന പരമ്പരയിലൂടെയാണ് അമ്പാടിയുടെ അരങ്ങേറ്റം. നിരവധിപേര്‍ താരപുത്രന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

അടുത്തിടെ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും വീണ പറഞ്ഞിരുന്നു. ”നമ്മള്‍ ഒരാളെ വിവാഹം കഴിക്കുന്നതോ പങ്കാളിയെ കണ്ടെത്തുന്നതോ ഇടയ്ക്കുള്ള യാത്രയില്‍ വെച്ച് നിര്‍ത്തി പോകാനല്ല. രണ്ടു പേരും ഇനിയുള്ള ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണത്. ഞാന്‍ എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ്. പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുകയെന്നത് പ്രയാസമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം” എന്നാണ് വീണ പറയുന്നത്.

അമ്പാടിയുടെ അച്ഛന്‍ ആര്‍ജെ അമന്‍ തന്നെയാണ്. ആ ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നല്‍കും. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നതെന്നും വീണ പറയുന്നു. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല. അമ്പാടി അവന്റെ അച്ഛന്റെ കുടുംബത്തോടൊപ്പം താമസിക്കാറുണ്ടെന്നും വീണ വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending