നിരവധി ആരാധകരുള്ള താരമാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ ‘കെഡിദ ഡെവിള്‍’ എന്ന കന്നഡ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ബോളിവുഡ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ കണ്ട് പഠിക്കണമെന്നാണ് നടന് പറയുന്നത്. താന്‍ ഇനി കൂടുതല്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ചെയ്യുമെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
‘കെജിഎഫ് 2’വിന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ ചിത്രമാണ് കെഡിദ ഡെവിള്‍. താന്‍ യാഷിനും പ്രശാന്ത് നീലിനുമൊപ്പം കെജിഎഫ് ചെയ്തു. രാജമൗലി സാറിനെ തനിക്ക് അടുത്തറിയാം. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നമുക്ക് കൂടുതല്‍ എനര്‍ജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും.
ബോളിവുഡ് ഇതില്‍ നിന്നു പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുന്കാലം മറന്നു പോകരുത് എന്നാണ് സഞ്ജയ് പറയുന്നത്. കെഡിദ ഡെവിള്‍ എന്ന ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു. സംവിധായകന് പ്രേമിനൊപ്പം കെഡി ചെയ്യാന്‍ പോവുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിലേക്ക് എത്തിയത്.
ഇനിയുമേറെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ചെയ്യാനാകുമെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഹിന്ദിയും മലയാളവും ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന കെഡിയില്‍ ധ്രുവ സര്‍ജ ആണ് നായകനായി എത്തുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...