News
ഭ്രന്തമായ ആരാധന; സഞ്ജയ് ദത്തിന് 72 കോടി വിലമതിക്കുന്ന സ്വത്ത് ഇഷ്ട ദാനമായി എഴുതി വെച്ച് ആരാധിക
ഭ്രന്തമായ ആരാധന; സഞ്ജയ് ദത്തിന് 72 കോടി വിലമതിക്കുന്ന സ്വത്ത് ഇഷ്ട ദാനമായി എഴുതി വെച്ച് ആരാധിക
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സഞ്ജയ് ദത്ത്. പ്രിയ താരങ്ങളോട് ഭ്രാന്തമായ ആരാധന വെച്ചു പുലര്‍ത്തുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്നല്‍പ്പം വ്യത്യസ്തമായ എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു താരാരാധനയുടെ കഥയാണ് പുറത്തുവരുന്നത്. ബോളിവുഡ് സൂപ്പര്‍ത്താരം സഞ്ജയ് ദത്തിന് തന്റെ സ്വത്തുവകകള്‍ എവുതിവെച്ചിരിക്കുകയാണ് വിചിത്രയായ ഒരു ആരാധിക.
ദത്തിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2018ലാണ് സംഭവം. നിഷ പാട്ടീല്‍ എന്ന ആരാധിക അവരുടെ മുഴുവന്‍ എസ്‌റ്റേറ്റും നടന്റെ പേരില്‍ എഴുതി വെച്ചതായി പൊലീസ് പറഞ്ഞു.
72 കോടി വിലമതിക്കുന്ന സ്വത്താണ് ഇവര്‍ നടന്റെ പേരില്‍ ഇഷ്ടദാനമായി എഴുതി വെച്ചത്. എന്നിരുന്നാലും, സ്വത്തുക്കള്‍ അവളുടെ കുടുംബത്തിന് തിരികെ നല്‍കണമെന്ന് സഞ്ജയ് ദത്ത് പറഞ്ഞു.
പിന്നീട് ഈ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ആരാധകര്‍ അവരുടെ കുട്ടികള്‍ക്ക് നമ്മളുടെ പേരിടുകയും തെരുവില്‍ നമ്മളെ പിന്തുടരുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇത് എന്നെ ഞെട്ടിച്ചു. ഞാന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ആരാധകരോടുള്ള കാഴ്ച്ച പ്പാട് തന്നെ ഇത് തിരുത്തുന്നു.
