Malayalam
എന്റെ അനുഗ്രഹം; ജൂനിയര്‍ ചീരുവിന് പിറന്നാൾ; വീഡിയോയുമായി മേഘ്ന
എന്റെ അനുഗ്രഹം; ജൂനിയര്‍ ചീരുവിന് പിറന്നാൾ; വീഡിയോയുമായി മേഘ്ന
അകാലത്തില്‍ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്ന രാജിന്റെയും മകനായ റയാന് ഇന്ന് പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ജൂനിയർ ചീരുവിന് ആശംസകൾ അറിയിക്കുന്നത്.
ഇപ്പോഴിതാ മകന് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്‍ന രാജ്. ഞങ്ങളുടെ കുഞ്ഞ് ഇന്ന് രണ്ട് വയസ് തികഞ്ഞിരിക്കുന്നു എന്ന് എഴുതി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്‍ന രാജ്.
തെ ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി മാറി . മോഹൻലാല്‍ നായകനായ ചിത്രം റെഡ് വൈനില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു.സീബ്രാ വരകളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ മേഘ്ന അഭിനയിച്ചത്. ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്. ഉയര്‍തിരു 420 എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‍ന രാജ്
മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്..ചിരഞ്ജീവി സര്‍ജയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് മകന്റെ കയ്യും പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മേഘ്‌നരാജ്. അഭിനയവും നിര്‍മാണവുമൊക്കെയായി തിരക്കിലാണ് താരം
കന്നഡയില്‍ ‘ശബ്‍ദ’ എന്ന ഒരു ചിത്രം മേഘ്‍ന രാജിന്റേതായി പ്രഖ്യാപിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി. അതുകൊണ്ടുതന്നെയാണ് ‘ശബ്‍ദ’യുടെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചതും.
