News
കൊറോണ; മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നൽകുമെന്ന് നടന് സഞ്ജയ് ദത്ത്
കൊറോണ; മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നൽകുമെന്ന് നടന് സഞ്ജയ് ദത്ത്
Published on
കൊറോണയും ലോക്ഡൗണും മൂലം ദുരിതത്തിലായ മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് ബോളിവുഡ് നടന് സഞ്ജയ് ദത്ത്.
‘രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്. ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹജീവികളെ സഹായിക്കുന്നു. അത് വീട്ടിലിരുന്നു സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി. മറ്റുള്ളവരെ സഹയിക്കാനായി ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുന്നു’. സഞ്ജയ് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വൈറസ് ഏറ്റവുമധികം ബാധിക്കപ്പെട്ട സ്ഥലം കൂടിയാണ് മുംബൈ.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി താരങ്ങൾ ഇതിനോടകം സഹായസ്തവുമായി എത്തിയിട്ടുണ്ട്
Sanjay Dutt takes to feed 1000 families in Mumbai amid Coronavirus crisis……
Continue Reading
You may also like...
Related Topics:Sanjay Dutt
