Connect with us

ഭർത്താവിന് കൊറോണ ലക്ഷണങ്ങൾ; ആശുപത്രിയില്‍എത്തിയപ്പോൾ തിരിച്ചു പോകാൻ ആവശ്യപെട്ടു; തുറന്ന് പറഞ്ഞ് ശ്രിയ ശരണ്‍

News

ഭർത്താവിന് കൊറോണ ലക്ഷണങ്ങൾ; ആശുപത്രിയില്‍എത്തിയപ്പോൾ തിരിച്ചു പോകാൻ ആവശ്യപെട്ടു; തുറന്ന് പറഞ്ഞ് ശ്രിയ ശരണ്‍

ഭർത്താവിന് കൊറോണ ലക്ഷണങ്ങൾ; ആശുപത്രിയില്‍എത്തിയപ്പോൾ തിരിച്ചു പോകാൻ ആവശ്യപെട്ടു; തുറന്ന് പറഞ്ഞ് ശ്രിയ ശരണ്‍

തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ സജീവമായിരുന്നത്.

ഇപ്പോള്‍ കൊറോണ ലക്ഷണങ്ങളുള്ള തന്റെ ഭര്‍ത്താവിനേയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ആന്‍ഡ്രിയ കൊസ്ചീവിനൊപ്പം സ്‌പെയ്‌നിലാണ് ശ്രിയ താമസിക്കുന്നത്. ഭര്‍ത്താവിന് പനിയും ചുമയും കണ്ടുതുടങ്ങിയതിനെ തുടര്‍ന്നാണ് ബാഴ്‌സിലോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയില്‍ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

തുടര്‍ന്ന് വീട്ടില്‍ ഐസലേഷനില്‍ കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വീട്ടിലിരുന്നു തന്നെയാണ് ചികിത്സയെടുത്തത്. വ്യത്യസ്ത മുറികളില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു.’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ പറഞ്ഞു.

നിലവില്‍ സ്‌പെയ്‌നിലെ അവസ്ഥ വളരെ മോശമാണ് എന്നാണ് ശ്രിയ പറയുന്നത്. മാര്‍ച്ച് 13 ന് ശ്രിയയുടെ രണ്ടാം വിവാഹവാര്‍ഷികമായിരുന്നു. അതിന്റെ ഭാഗമായി വളരെ മുന്‍പ് ഒരു റസ്‌റ്റോറന്റില്‍ റിസര്‍വേഷന്‍ നടത്തിയിരുന്നു എന്നാല്‍ അവിടെ എത്തിയപ്പോള്‍ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. അതോടെരാജ്യത്തിന്റെ അവസ്ഥ സീരിയസാണെന്ന് മനസിലായെന്നുമാണ് ശ്രിയ പറയുന്നത്. ഇപ്പോള്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും താരം വ്യക്തമാക്കി.

Shriya Saran

More in News

Trending