Connect with us

മകൻ കാനഡയിൽ; ആശങ്കയോടെ വിജയ്

News

മകൻ കാനഡയിൽ; ആശങ്കയോടെ വിജയ്

മകൻ കാനഡയിൽ; ആശങ്കയോടെ വിജയ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യം തീരുമാനിച്ചത്. ഇപ്പോളിതാ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ് ലോക്ക്ഡൗണ്‍. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. നടൻ വിജയ് ഭാര്യ സംഗീതയ്ക്കും മകള്‍ ദിവ്യയ്ക്കുമൊപ്പം
ചെന്നെെയിലെ വീട്ടിലാണ്.

മകൻ ജെയ്സന്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൊറോണ സാഹചര്യത്തിൽ നാട്ടിലേക്ക് വരാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്

24000 ലധികം പേര്‍ക്ക് കാനഡയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 700 ലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്‌സണും തിരിയുന്നത്. അതിന്റെ ഭാഗമായി കാനഡയില്‍ പോയി ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ഇതിനോടകം തന്നെ
ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

actor vijay

More in News

Trending

Recent

To Top