‘കൊല്ലരുത്’ !!! സാനിയയയുടെ പവിഴമഴ കേട്ട് ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടുണ്ടോയെന്ന് ആരാധകര്‍..
ഒരൊറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി നേടുകയെന്നത് ചില്ലറ കാര്യമല്ല.മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു. സാനിയക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്.
ട്രോളന്മാര് എപ്പോഴും ഉന്നം വയ്ക്കുന്നത് സിനിമ കഥാപാത്രങ്ങളെയാണ്. ക്വീന്‍ എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രസിദ്ധയായ സാനിയയെ ട്രോളന്മാര് നിരന്തരം വേട്ടയാടാറുണ്ട്. ഏറ്റവുമൊടുവില്‍ അഭിനയിച്ച് ലൂസിഫര്‍ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് താരത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. താരം പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഏതായാലും നിരവധിയാളുകളാണ് സാനിയയുടെ ഈ ഗാനത്തെ പിന്തുടച്ചു കമന്റുകള്‍ നല്‍കിയത്.
ഫഹദ് ഫാസില്‍ നായകനായ അതിരന് എന്ന ചിത്രത്തിലെ ‘പവിഴമഴയെ’ എന്ന ഗാനം ആലപിക്കുന്ന വീഡിയോ ആണ് സാനിയ പങ്കുവച്ചിരിക്കുന്നത്. ‘കൊല്ലരുത്’ എന്ന കുറിപ്പോടെയാണ് ഗാനമാലപിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആരാധകര്‍ സാനിയയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നല്ല പ്രോത്സാഹനമാണ് താരത്തിന് ലഭിക്കുന്നത്. ഹരിശങ്കര്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപ്പിചിരിക്കുന്നത്. സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പി എസ ജയഹരിയാണ്. പി എഫ് മാത്യൂസിന്റെ തിരക്കഥയില്‍ സെഞ്ച്വറി കൊച്ചുമോന് നിര്‍മിച്ച അതിരന് സംവിധാനം ചെയ്തിരിക്കുന്നത് വിവേക് ആണ്.
Saniya Iyyappan’s cinema journey…
