Actress
എട്ട് ടാറ്റൂവുണ്ട് ദേഹത്ത്, ചിലതൊക്കെ മായ്ക്കണമെന്ന് തോന്നാറുണ്ട്; സാനിയ ഇയ്യപ്പൻ
എട്ട് ടാറ്റൂവുണ്ട് ദേഹത്ത്, ചിലതൊക്കെ മായ്ക്കണമെന്ന് തോന്നാറുണ്ട്; സാനിയ ഇയ്യപ്പൻ
സാനിയ ഇയ്യപ്പൻ എന്ന താരത്തെ പ്രേക്ഷകർക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.
ശേഷം ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.
ഇപ്പോഴിതാ തന്റെ യാത്രകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് സാനിയ. പിറന്നാൾ ദിനത്തിലും, പുതുവർഷത്തിലും വർക്ക് ചെയ്യാറില്ലെന്നാണ് സാനിയ പറയുന്നത്. മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ ഏറ്റവും നല്ലൊരു തീരുമാനമുണ്ട്. എന്റെ ബെർത്ത് ഡേയ്ക്കും ന്യൂ ഇയറിനും വർക്ക് എടുക്കില്ല. നമ്മുടെ കുടുംബത്തിനൊപ്പവും സുഹൃത്തുക്കളുടെ കൂടേയും ആഘോഷിക്കാനുള്ള സമയമാണത്.
കെനിയയിലെ സോളോ ട്രിപ്പിനിടെയാണ് 21-ാം ജന്മദിനം ആഘോഷിച്ചത്. രാത്രി കേക്ക് മുറിക്കുമ്പോൾ കരഞ്ഞു പോയി, കൂട്ടുകാരാരും കൂടെയില്ലല്ലോ. എന്റെയൊരു ജന്മദിനത്തിന് ആഘോഷമൊക്കെ കഴിഞ്ഞ് പിരിയുന്നതിന് തൊട്ടുമുൻപാണ് ടാറ്റു ചെയ്താലോ എന്ന ഐഡിയ തോന്നിയത്.
കേട്ടപ്പോൾ എല്ലാവർക്കും സമ്മതം. ബീച്ചും ചന്ദ്രനും ആണ് അന്ന് എല്ലാവരും ഒരുപോലെ ചെയ്ത ടാറ്റൂ. എട്ട് ടാറ്റൂവുണ്ട് ദേഹത്ത്. എല്ലാത്തിനും പിന്നിൽ ഇങ്ങനെ ഒരോ കഥകളും. ചില ടാറ്റു ചെയ്തു കുറച്ചുകാലം കഴിഞ്ഞ് മായ്ക്കണമെന്നും തോന്നാറുണ്ട്. എന്നാണ് അഭിമുഖത്തിൽ സാനിയ പറഞ്ഞത്.
അതേസമയം, സിനിമ രംഗത്ത് നിന്നും മോഡലിംഗിൽ നിന്നും ഇടവേളയെടുത്ത് ലണ്ടനിൽ പഠനത്തിന് ചേർന്നിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ താരം പഠനം ഉപേക്ഷിച്ച് തിരിച്ചെത്തിയിരുന്നു. മൂന്ന് വർഷത്തെ ബിഎ ഒണേഴ്‌സ് ആക്ടിംഗ് ആന്റ് പെർഫോമൻസ് കോഴ്‌സിനാണ് സാനിയ ചേർന്നിരുന്നത്.
167 വർഷത്തെ പാരമ്പര്യമുള്ള ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർടിസിലാണ് സാനിയ കോഴ്‌സിന് ചേർന്നിരുന്നത്. സാനിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ യൂണിവേഴ്‌സിറ്റി ഐഡി കാർഡ് പങ്കുവച്ച് പഠനത്തിന് ചേർന്ന കാര്യം വ്യക്തമാക്കിയത്. പഠനം ഉപേക്ഷിച്ചതും സാനിയ തന്നെ അറിയിച്ചു.
ക്വീന് സിനിമയ്ക്ക് ശേഷം തനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ലെന്ന് സാനിയ പറഞ്ഞിരുന്നു. എന്റെ കൂടെ അഭിയിച്ച പലർക്കും സിനിമകൾ കിട്ടാൻ തുടങ്ങി. ആ സിനിമയിൽ ലീഡ് റോൽ ചെയ്തത് ഞാൻ ആയിരുന്നു. എന്നാൽ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല.
എന്നെ ആളുകൾ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോൾ ഞാൻ ഏതാണ്ട് ഡിപ്രഷണനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്‌നം. അതോ അഭിനയമാണോ പ്രശ്‌നം എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി’, എന്നും സാനിയ പറഞ്ഞിരുന്നു.
