Connect with us

സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കുന്നുവെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ; സാനിയ ഇയ്യപ്പൻ

Actress

സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കുന്നുവെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ; സാനിയ ഇയ്യപ്പൻ

സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കുന്നുവെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ; സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പൻ എന്ന താരത്തെ പ്രേക്ഷകർക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു.

‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ശേഷം ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ട്രോളുകളെ കുറിച്ചും, തനിക്ക് നേരെയുണ്ടായ സൈബർ ആ ക്രമണത്തെ കുറിച്ചും സംസാരിക്കുകയാണ് താരം. ഒരു ചാനലിന് നൽകി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ട്രോളുകൾ നല്ലതാണെന്നും, അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയതെന്നും സാനിയ പറയുന്നു.

കമന്റുകൾ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോൾ നല്ലതാണ്. അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് കൂടി. എന്നാൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറയുന്നു. സിനിമയിൽ അവസരം കിട്ടാൻ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ.

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ പെൺകുട്ടി സൈബർ അ റ്റാക്കിൽ മനം നൊന്ത് ആ ത്മഹത്യ ചെയ്തത് ഈയ്യിടയല്ലേ. വ്യക്തിഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യരുത്.

ഏതു നല്ലതിലും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേർക്കും താൽപര്യം. അതുനോക്കി ജീവിക്കാനാകില്ല. അച്ഛനും അമ്മയും ചേച്ചിയുമാണ് എന്റെ സ്‌ട്രോങ് പില്ലേഴ്‌സ്. ആ പിന്തുണ മാത്രം മതി എന്നാണ് സാനിയ പറയുന്നത്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ ‘ബാല്യകാല സഖി’യിലൂടെ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. 2017ൽ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി. ക്വീന് സിനിമയ്ക്ക് ശേഷം തനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ലെന്ന് സാനിയ പറഞ്ഞിരുന്നു.

More in Actress

Trending