Connect with us

നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ

Malayalam

നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ

നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ ലിസ്റ്റിൻ സ്റ്റീഫനെതിരെ നിർമാതാവ് സാന്ദ്രാ തോമസ് വിമർശനമുന്നയിച്ചിരുന്നു. ലിസ്റ്റിന്റെ പ്രസ്താവന സകലനടന്മാരേയും മുൾമുനയിലാക്കുന്നതാണെന്ന തന്റെ മുൻനിലപാട് സാന്ദ്ര ആവർത്തിച്ചു.

ഇതിന് പിന്നാലെയാണ് ലിസ്റ്റിൻ സ്റ്റീഫൻ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ലിസ്റ്റിൻ സ്റ്റീഫൻ എന്ന ഒറ്റവ്യക്തി മാത്രമേയുള്ളോ?. 21 പേരടങ്ങുന്ന കമ്മിറ്റിയാണ് അത്. അവിടെ എല്ലാവരും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കാറുള്ളത്. zന്റെ സിനിമയുടെ കണക്കുകൾ സഹിതമാണ് പുറത്തേക്ക് വിടുന്നത്.

ലിസ്റ്റിൻ സ്റ്റീഫൻ എന്നയാളുടെ വ്യക്തിപരമായ താത്പര്യത്തിന് സംഘടനയിൽ എന്ത് പ്രസക്തിയാണുള്ളത്? സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വന്നയാളാണ് ഞാൻ. ജൂണിൽ ഇപ്പോഴത്തെ അം​ഗങ്ങളുടം കാലാവധി കഴിയും. താത്പര്യമുള്ളവർക്ക് മത്സരിക്കാം, ജയിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. താൻ മലയാള സിനിമയെ ഒറ്റിക്കൊടുത്തെന്ന് പറഞ്ഞാൽ അതിന്റേതായ കാര്യങ്ങൾ നോക്കും.

പറയുന്ന കാര്യത്തിന് ഒരു വ്യക്തത വേണ്ടേ? വാ തുറന്നാൽ എന്തും പറയാനുള്ള ലൈസൻസ് ഒരാൾക്കുണ്ടോ? താൻ ആരെയാണ് ഒറ്റിയത്? അയാളിപ്പോൾ ജയിലിലാണോ? നമുക്കൊന്നും പറയാൻപോലും പറ്റാത്ത അവസ്ഥയാണ്. സംഘടനയ്ക്കകത്ത് ഒരു പ്രശ്നം വന്നപ്പോൾ താൻ സാന്ദ്രാ തോമസിനെ പിന്തുണച്ചില്ല.

അങ്ങനെ അവർ 14 പേർക്കെതിരെ കേസ് കൊടുത്തു. അങ്ങനെ എല്ലാവരും കോടതിയിൽപോയി ജാമ്യമെടുത്തു. എന്തൊക്കെയോ അവർ വിളിച്ചുപറയുകയാണ്. “നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ. എത്രയോ ആളുകൾ പ്രവർത്തിക്കുന്ന സിനിമാ വ്യവസായത്തിൽ മറയുടെ ആവശ്യമെന്താണ്?

ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം. എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല. ഞാനായിട്ട് മുൻകയ്യെടുത്ത് മലയാളസിനിമയിലെ കണക്കുപുറത്തുവിടുന്നെന്നും ലോബിയുടെ ആളാണെന്നുമൊക്കെയാണ് പറയുന്നത്.

എനിക്കാകെ അറിയുന്ന ലോബി എന്റെ ഫ്ളാറ്റിന്റെ താഴെയുള്ള ലോബിയാണ്. എന്റെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. 15 വർഷമായി സിനിമയിൽ വന്നിട്ട്. ഒരു താരത്തിനെതിരെയും ഞാൻ പറഞ്ഞിട്ടില്ല. ഈ സിനിമയിലെ താരത്തിനെതിരെ പറഞ്ഞുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടുവരുന്ന അടി താങ്ങാനുള്ള കരുത്ത് സ്വന്തമായി സിനിമയെടുക്കുന്ന ഒരു നിർമാതാവിനില്ല.

നല്ല തിരക്കഥാകൃത്തിനേയും സംവിധായകനേയും ടീമിനേയും കണ്ടെത്തി ഇവരെയൊക്കെ താരങ്ങളാക്കാൻ നിർമാതാക്കളാണ് മുൻകയ്യെടുക്കുന്നത്. എന്റെ സോഷ്യൽ മീഡിയാ പോസ്റ്റിനുവരുന്ന കമന്റ് നോക്കിയാൽ മതി ആരുടെയൊക്കെ ഫാൻസാണ് പ്രതികരിക്കുന്നതെന്നറിയാൻ എന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ

More in Malayalam

Trending

Recent

To Top