Malayalam
പല്ല് കൂടുതൽ ഭംഗിയാക്കാൻ പലരുടെയും നിർദേശ പ്രകാരം ഡോക്ടറെ കണ്ടു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍
പല്ല് കൂടുതൽ ഭംഗിയാക്കാൻ പലരുടെയും നിർദേശ പ്രകാരം ഡോക്ടറെ കണ്ടു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ചെത്തുകയും ഇപ്പോൾ താരം തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ. വിടർന്ന ഭംഗിയുള്ള കണ്ണുകളും നീണ്ട ഇടതൂർന്ന മുടിയും താരത്തിന്റെ സൗന്ദര്യം കൂട്ടിയിരുന്നു. അതേസമയം നായികമാര്‍ അവരുടെ ദന്ത ഭംഗിക്ക് വലിയ പരിഗണന നല്കുമ്ബോള് അതില്‍ നിന്ന് വ്യത്യസ്തമായി നിലപാട് എടുത്ത നടിയായിരുന്നു സംവൃത സുനില്‍.
ലാല്‍ ജോസ് ചിത്രം രസികനിലൂടെ തുടക്കം കുറിച്ച സംവൃത എന്ന പുതുമുഖ നായികയുടെ മുന്‍നിരയിലെ പല്ലുകള്‍ മറ്റു നായിക നടിമാരെ പോലെ അത്ര സൗന്ദര്യമുള്ളതായിരുന്നില്ല എന്നത് സംവൃതയെ മറ്റു നടിമാരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധേയയാക്കി എന്ന് വേണം പറയാന്‍. സിനിമയിലെ നായികമാര്‍ അവരുടെ പല്ലുകള്‍ക്ക് വലിയ പ്രാധാന്യം കല്പ്പിക്കുമ്ബോഴാണ് സംവൃത മലയാള സിനിമയിലെ സൂപ്പര്‍ നായികായി തിളങ്ങി നിന്നത്.
തന്റെ പല്ലുകള്‍ ശരിയാക്കിയാല്‍ സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് അന്ന് സിനിമയിലെ പലരും ഉപദേശിച്ചുവെങ്കിലും അത് കാര്യമായി എടുത്തില്ല എന്ന് സംവൃത പറയുന്നു. എന്നിലെ നടിയെ ഇങ്ങനെയാണ് പ്രേക്ഷകര്‍ കണ്ടത്, അവര്‍ക്ക് എന്നെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ആ ഞാന്‍ ഇത് പോലെ തന്നെ തുടരട്ടെ എന്ന തീരുമാനത്തില്‍ എത്തിയത് കൊണ്ട് പല്ലില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് തുറന്നു പറയുകയാണ് സംവൃത.
‘എന്റെ പല്ലിനെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത് കൂടുതല്‍ ഭംഗിയാക്കിയാല് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു. അവര്‍ പറഞ്ഞതിനെ മാനിച്ച് കൊണ്ട് ഞാന്‍ ഒരു ഡോക്ടറെ കാണുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു അപ്പോള്‍ ഡോക്ടറാണ് എന്നെ തടഞ്ഞത്. നിങ്ങളുടെ സൗന്ദര്യം തന്നെ ഈ പല്ലാണ്. അതില്‍ ഒരിക്കലും മാറ്റം വരുത്തേണ്ട ആവശ്യമില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്കും അത് ശരിയാണെന്ന് തോന്നി’.
samvritha sunil
