വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിന്നെങ്കിലും ഇടയ്ക്ക് സിനിമയിലേക്ക് നടി സംവൃത സുനിൽ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തന്റെയും കുഞ്ഞുങ്ങളുടെയും വിശേഷങ്ങൾ പങ്കിടാറുണ്ട്
മക്കൾക്കു പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എല്ലാ വർഷവുമുള്ള ആഘോഷം ഇതായെത്തി. രണ്ടു കേക്ക്, രണ്ടു സമ്മാനം. എന്റെ കുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് വളരുന്നത്. രുരുവിന് ഇന്ന് മൂന്ന് വയസ്സാകും, അഗസ്‌ത്യയ്ക്കു നാളെ എട്ടു വയസ്സും” സംവൃത ചിത്രത്തിനൊപ്പം കുറിച്ചു. ഫെബ്രുവരിയിലാണ് സംവൃതയുടെ രണ്ടു കുട്ടികളും ജനിച്ചത്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, മൂന്നു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.
അടുത്തിടെയായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹം നടന്നത്. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ...
കുടുംബസമേതം ഒന്നിച്ചുനിൽക്കുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. . മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ പത്നി സുചിത്രയും ചിത്രത്തിലുണ്ട്....