നടി സംവൃത സുനിലിന്റെ സഹോദരി സന്‍ജുക്ത സുനിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞാണ് സൻജുക്ത എത്തിയത്
പഠനം പൂർത്തിയാക്കിയ വിവരമാണ് സൻജുക്ത പങ്കുവച്ചത്. ഈ സന്തോഷത്തില്‍ പങ്കുചേരാനായി അച്ഛനും അമ്മയും ചേച്ചിയും സൻജുക്തയ്‌ക്കൊപ്പമുണ്ട്. സംവൃതയുടെ ഭര്‍ത്താവ് അഖില്‍ ആണ് ചിത്രം പകർത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരി സംവൃതയ്ക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്ന കുട്ടിക്കാല ചിത്രവും ഇതിനൊപ്പം കാണാം.
‘‘ഞാന്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ മുതല്‍ ഈ മൂന്നുപേരും എനിക്കൊപ്പമുണ്ട്. എന്റെ പഠനം തുടങ്ങുമ്പോള്‍ മുതലുള്ള കൂട്ട് ഇന്നുമുണ്ട്.’’–സൻജുക്ത കുറിച്ചു. യുകെയിലായിരുന്നു സൻജുക്തയുടെ പഠനം.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നുവെങ്കിലും ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സംവൃത വീണ്ടുമെത്തിയിരുന്നു.
തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോഴും അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസം. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. മൂന്നു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.